കോഴിക്കോട്: സാമൂഹ്യ പുരോഗതിയിൽ മാധ്യമങ്ങൾക്കുള്ള സ്വാധീനം, മാധ്യമ രംഗത്തെ നൂതന പ്രവണതകൾ തുടങ്ങിയവ സംബന്ധിച്ച് യുവജനങ്ങൾക്കും, യുവമാധ്യമ പ്രവർത്തകർക്കും അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജനം ക്ഷേമ ബോർഡ് 18നും 40 നും മധ്യേ പ്രായമുള്ള പത്രപ്രവർത്തക മേഖലയിലെ ബിരുദാനന്തര ബിരുദം നേടിയ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് സംസ്ഥാന അടിസ്ഥാനത്തിൽ കോട്ടയം ജില്ലയിൽ യുവമാധ്യമ ക്യാമ്പ് സംഘടിപ്പിക്കുന്നു. കോഴിക്കോട് ജില്ലയിൽ നിന്നും മൂന്ന് പേർക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ മാർച്ച് ഒന്നിനകം അവരുടെ ബയോഡേറ്റ kkd.ksywb@kerala.gov.in എന്ന മെയിലിലേക്ക് അയക്കണമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ അറിയിച്ചു. ഫോൺ : 0495 2373371
Related Posts
പുസ്തകം വായിച്ച് പ്രതിഷേധം
എലത്തൂർ: നിരൂപകനും മടപ്പള്ളി ഗവ. കോളേജ് അധ്യാപകനുമായ കെ വി സജയ്ക്കെതിരെ സംഘപരിവാർ നടത്തിയ വധഭീഷണിക്കെതിരെ പുസ്തകം വായിച്ചു പ്രതിഷേധിച്ചു. പുരോഗമന കലാസാഹിത്യ സംഘം എലത്തൂർ യൂണിറ്റും…
‘ഗ്രാമവൃക്ഷത്തിലെ കുയിൽ ‘
16 ന് തിയേറ്ററുകളിൽ
കോഴിക്കോട്: മഹാകവി കുമാരനാശാൻ്റെ ജീവിതത്തെ ദൃശ്യവൽക്കരിക്കുന്ന പ്രശസ്ത ചലച്ചിത്രകാരൻ കെ പി കുമാരൻ സംവിധാനം ചെയ്ത ‘ഗ്രാമവൃക്ഷത്തിലെ കുയിൽ ‘ തിയേറ്ററുകളിൽ എത്തുന്നു. ആശാൻ്റെ ചരമ ശതാബ്ദിയുടെ…
അഥീനാദേവിയെ വണങ്ങി; പിന്നെ
അറ്റ്ലാന്റയിലേക്ക്
(അമേരിക്കയിലുള്ള മുതിർന്ന മാധ്യമപ്രവർത്തകൻ കെ വി കുഞ്ഞിരാമൻ എഴുതുന്ന യാത്രാവിവരണം) ചില സ്ഥലങ്ങൾ ചരിത്രത്തിലേക്കങ്ങ് ചാടിക്കയറും. രാജ്യത്തെയും അതിന്റെ തലസ്ഥാനത്തെയും വരെ മറികടന്ന് . അങ്ങനെയാണ് ലോകം…

