എ.എ.വൈ, മുൻഗണനാ കാർഡുകളിലെ ഗുണഭോക്താക്കൾ  മസ്റ്ററിംഗ് പൂർത്തിയാക്കണം


കോഴിക്കോട്: സംസ്ഥാനത്തെ മുഴുവൻ എ.എ.വൈ, മുൻഗണനാ കാർഡുകളിലെ എല്ലാ ഗുണഭോക്താക്കളേയും മസ്റ്ററിംഗ് വിധേയമാക്കുന്ന നടപടികൾ സംസ്ഥാന സർക്കാർ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മുഖേന ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ റേഷൻ കടകൾ മുഖേനയാണ് മസ്റ്ററിംഗ് സാധ്യമായിട്ടുള്ളത്. 2024 മാർച്ച് മാസത്തിനുള്ളിൽ തന്നെ എ.എ.വൈ, മുൻഗണനാ കാർഡിൽ ഉൾപ്പെട്ട എല്ലാ കാർഡ് അംഗങ്ങളും റേഷൻ കടയിൽ ലഭ്യമായിട്ടുള്ള ഇ പോസ് മെഷിനിൽ വിരൽ വെച്ച് മസ്റ്ററിംഗ് പൂർത്തിയാക്കണമെന്ന് കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.  റേഷൻ കടയിൽ എത്തുന്നവർ റേഷൻ കാർഡ്, അവരവരുടെ ആധാർ കാർഡ് എന്നിവ നിർബന്ധമായും കൈയിൽ കരുതണം.

Leave a Reply

Your email address will not be published. Required fields are marked *