എഡിഎം അജീഷ് കുന്നത്ത് ചുമതലയേറ്റു

കോഴിക്കോട്: അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റായി അജീഷ് കുന്നത്ത് ചുമതലയേറ്റു. 2016ല്‍ ഡെപ്യൂട്ടി കലക്ടറായി ജോലിയില്‍ പ്രവേശിച്ച അജീഷ് കുന്നത്ത്, വയനാട് എഡിഎം, തൃശൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ ആര്‍ഡിഒ, കോഴിക്കോട് ഡെപ്യൂട്ടി കലക്ടര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2024 ലോകസഭാ തെരഞ്ഞെടുപ്പില്‍ വടകര നിയോജക മണ്ഡലം വരണാധികാരിയായിരുന്നു മലപ്പുറം ഒളവട്ടൂര്‍ സ്വദേശിയായ അജീഷ് കുന്നത്ത്.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000