കോഴിക്കോട്: കേരള ജല അതോറിറ്റിയുടെ പ്രധാന ലൈനിൽ മലാപ്പറമ്പ് ഫ്‌ളോറിക്കൻ റോഡ് ഭാഗത്ത് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (ഫെബ്രുവരി 22) കോഴിക്കോട് നഗരത്തിലേക്കുളള ജലവിതരണം തടസ്സപ്പെടുമെന്നും ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്നും വാട്ടർ അതോറിറ്റി ഡിസ്ട്രിബ്യൂഷൻ സെക്ഷൻ അസി. എഞ്ചിനീയർ അറിയിച്ചു.

