ജൂനിയർ ഇൻസ്ട്രക്ടർ നിയമനം
കോഴിക്കോട്: ചാത്തമംഗലം ഗവ. ഐടിഐ യിലെ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിലെ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് താത്കാലികമായി ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഇന്റർവ്യൂ തിയ്യതി : ഫെബ്രുവരി 19 രാവിലെ 11. യോഗ്യത : ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും 3 വർഷത്തെ പ്രവ്യത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ ഡിപ്ലോമയും 2വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ബ്രാഞ്ചിൽ ബിരുദവും 1 വർഷത്തെ പ്രവ്യത്തി പരിചയവും. യോഗ്യരായവർ വിദ്യാഭ്യാസ യോഗ്യത, ഐഡന്റിറ്റി, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. ഫോൺ : 0495 2988988

