മെഡിക്കൽ കോളേജിൽ ഒഴിവ്


കോഴിക്കോട്‌: ഗവ. മെഡിക്കൽ കോളേജിന്‌ കീഴിലുള്ള റേഡിയോതെറാപ്പി വിഭാഗത്തിലെ ആശുപത്രി അധിഷ്ഠിത ക്യാൻസർ രജിസ്ട്രി സ്കീമിൽ സയൻറ്റിസ്റ്റ്‌ ബി, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ ഒഴിവുകളിലേക്ക്‌ താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താൽപ്പര്യമുള്ള
ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചക്കായി കോഴിക്കോട്‌ ഗവ. മെഡിക്കൽ കോളേജിൻ്റെ ഓഫീസിൽ വയസ്സ്‌, യോഗ്യത, ഐഡന്റിറ്റി ഇവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുകളും സഹിതം ഫെബ്രുവരി 17നു രാവിലെ 11ന് ഹാജരാവേണ്ടതാണ്‌. ഫോൺ : 0495 2350216

Leave a Reply

Your email address will not be published. Required fields are marked *