കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ, എച്ച്ഡിഎസിന് കീഴിൽ, ഒരു വർഷ സിഎസ്എസ്ഡി /സിഎസ്ആർ ടെക്നീഷ്യൻ താത്കാലിക തസ്തികയിലേക്ക് ഇൻസ്ട്രുമെന്റ് മെക്കാനിക് /മെക്കാനിക് മെഡിക്കൽ ഇലക്ട്ട്രോണിക്സിലെ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ സിഎസ്ആർ ടെക്നോളജിയിലുള്ള ഒരു വർഷ അപ്രന്റീസ് കോഴ്സ് അല്ലെങ്കിൽ രണ്ട് വർഷത്തെ സെൻട്രൽ സ്റ്റെൈറൽ സപ്ലൈ വകുപ്പ് ഡിപ്ലോമയോ ഉള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 13ന് രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എച്ച്.ഡി.എസ് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
മോർച്ചറി ടെക്നീഷ്യൻ ഒഴിവ്
ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ, എച്ഡിഎസിന് കീഴിൽ, മോർച്ചറി ടെക്നീഷ്യൻ താൽക്കാലിക തസ്തിക ഒഴിവിലേക്ക് ഡി.എം.ഇ യുടെ ഡിഎംഎൽടിയും മോർച്ചറിയിൽ മോർച്ചറി ടെക്നീഷ്യനായി ജോലി ചെയ്ത മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമുള്ള 60 വയസ്സിന് താഴെയുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 12ന് രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എച്ച്ഡിഎസ് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

