കോഴിക്കോട്: മൃഗസംരക്ഷണ വകുപ്പ് ജില്ലയിൽ നടപ്പാക്കുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് (കൊടുവള്ളി) കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി സർജൻ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. അപേക്ഷകർ ബിവിഎസ് സി ആന്റ് എഎച്ച് പാസ്സായിരിക്കണം. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ വേണം. യോഗ്യത തെളിയിക്കുന്ന രേഖകളുമായി കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഫെബ്രുവരി ആറിന് രാവിലെ 11 ന് ഇന്റർവ്യൂവിന് ഹാജരാകണം.

