അനധികൃത ഭക്ഷ്യ വിൽപ്പനക്കെതിരെ നടപടി വേണം

കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം

കോഴിക്കോട്: നഗരത്തിൽ ലൈസൻസ് ഇല്ലാതെ തട്ടുകടകളിലും മറ്റുമായി വൃത്തിഹീനമായ ചുറ്റുപാടിൽ ഭക്ഷ്യവസ്തുക്കൾ വില്പന നടത്തുന്നത് ഗുരുതര പ്രശ്നങ്ങൾ ഉണ്ടാകുന്നതിനാൽ കോർപ്പറേഷൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. റോഡരികിലെ കച്ചവടം വാഹന അപകടങ്ങൾക്ക് കാരണമാകുന്നതിനാൽ ശാശ്വത പരിഹാരം കാണണമെന്നും ജൽ ജീവൻ മിഷൻ്റെ ഭാഗമായി വെട്ടിപ്പൊളിച്ച റോഡുകൾ നന്നാക്കാൻ വാട്ടർ അതോറിറ്റി നടപടി സ്വീകരിക്കണമെന്നും താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.

മാവൂർ എൻ ഐ ടി കൊടുവള്ളി റോഡ് വികസനത്തിനായി മാവൂർ പഞ്ചായത്തിലെ സ്ഥലം വിട്ടുകൊടുത്തതിനാൽ റോഡ് വികസനത്തിനായുള്ള തുടർ നടപടികൾ സ്വീകരിക്കണമെന്നും പെരുവയൽ ഗ്രാമ പഞ്ചായത്തിലെ ചാലിയാർ പുഴയുടെ തീരത്തെ പള്ളിക്കടവ് പ്രദേശത്ത് തീരം കെട്ടി സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് തഹസിൽദാർ പ്രേംലാൽ സ്വാഗതം പറഞ്ഞു. ഭൂരേഖ തഹസിൽദാർ ശ്രീകുമാർ, വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *