കോഴിക്കോട്: അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സംഘടനയുടെ(ഐപ്സോ) മെമ്പർഷിപ്പ് ക്യാമ്പയിന് ജില്ലയിൽ തുടക്കമായി.
പ്രശസ്ത എഴുത്തുകാരൻ കെ പി രാമനുണ്ണിക്ക് അംഗത്വം നൽകി ഐപ്സോ സംസ്ഥാന കമ്മറ്റി അംഗം കെ ടി കുഞ്ഞിക്കണ്ണൻ നിർവഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം ഇ സി സതീശൻ, ജില്ലാ സെക്രട്ടറി അഡ്വ. എ കെ സുകുമാരൻ, ഡോ. യു ഹേമന്ത്കുമാർ, അഡ്വ. ടി കെ രാമകൃഷ്ണൻ, വിനു നീലേരി, പ്രപു പ്രേംനാഥ് എന്നിവർ പങ്കടുത്തു. ലോക സമാധാന പ്രസ്ഥാനത്തിന്റെ ഭാഗമായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന സംഘടനയാണ് ഐപ് സോ.
ഐപ്സോ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം

