‹

പി എസ് സി: വിവിധ തസ്തികകളിൽ വിജ്ഞാപനം


കോഴിക്കോട്: കേരള പി എസ് സി വിവിധ തസ്തികകളിൽ ലഘു വിജ്ഞാപനം പുറപ്പെടുവിച്ചു. ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനു ശേഷവും, നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിലൂടെയും ഓൺലൈൻ ആയി കമ്മീഷന്റെ വെബ്സൈറ്റിലൂടെ (www.keralapsc.gov.in) അപേക്ഷ സമർപ്പിക്കേണ്ടതാണ്. യോഗ്യത ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾക്ക് 29.12.2023 , 30.12.2023 തിയ്യതികളിലെ ഗസറ്റ് വിജ്ഞാപനങ്ങൾ, കമ്മീഷന്റെ വെബ്സൈറ്റ് (www.keralapsc.gov.in) എന്നിവ കാണുക. അപേക്ഷ ഓൺലൈനിലൂടെ മാത്രം അയക്കേണ്ടതാണ്. പ്രായം 01.01.2023 അടിസ്ഥാനപ്പെടുത്തി കണക്കാക്കുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി: ജനുവരി 31 അർധരാത്രി 12 മണി വരെ.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000