കോഴിക്കോട്: പട്ടിക വർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ 2024-25 വർഷം അഞ്ച്, ആറ് ക്ലാസ്സുകളിൽ പ്രവേശനം ലഭിക്കുന്നതിന് കോഴിക്കോട് ജില്ലയിൽ നിലവിൽ നാല്, അഞ്ച് ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 2,00,000 രൂപയിൽ അധികരിക്കരുത്. പ്രത്യേക ദുർബല ഗോത്ര വിഭാഗക്കാരെ (കാടർ, കൊറഗർ, കാട്ടുനായ്ക്ക, ചോലനായക്ക, കുറുമ്പർ) വാർഷിക വരുമാന പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പ്രത്യേക ദുർബല ഗോത്ര വിഭാഗക്കാരും മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവേശനത്തിനുള്ള പരീക്ഷ എഴുതേണ്ടതാണ്. പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് മാത്രം പ്രവേശനം നൽകുന്ന ഇടുക്കി ജില്ലയിലെ പൈനാവ്, വയനാട് ജില്ലയിലെ പൂക്കോട്, പാലക്കാട് ജില്ലയിലെ അട്ടപ്പാടി എന്നിവിടങ്ങളിലെ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ ആറാം ക്ലാസ്സിലേക്കും മറ്റ് എം.ആർ.എസുകളിൽ അഞ്ചാം ക്ലാസ്സിലേക്കുമാണ് പ്രവേശനം നൽകുന്നത്. അപേക്ഷകൾ ഓൺലൈനായി stmrs.in എന്ന വെബ്സൈറ്റിൽ അയക്കേണ്ടതാണ്. ജാതി, വാർഷിക കുടുംബ വരുമാനം, പഠിക്കുന്ന ക്ലാസ് എന്നിവ കാണിക്കുന്ന സർട്ടിഫിക്കറ്റുകളും അപേക്ഷ ഓൺലൈനായി ചെയ്തതിന്റെ രജിസ്ട്രേഷൻ സ്ലിപ്പും പൂർണമായും പൂരിപ്പിച്ച അപേക്ഷയും സഹിതം ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിലോ താമരശ്ശേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലോ, പേരാമ്പ്ര ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലോ ഫെബ്രുവരി 20ന് വൈകുന്നേരം അഞ്ച് മണി വരെ സ്വീകരിക്കുന്നതാണ്. അപേക്ഷ ഫോറത്തിന്റെ മാതൃക മേൽപ്പറഞ്ഞ ഓഫീസുകളിൽ നിന്നോ stmrs.in എന്ന വെബ്സൈറ്റിൽ നിന്നോ ലഭിക്കുന്നതാണ്. പ്രവേശന പരീക്ഷ മാർച്ച് 16ന് നിശ്ചിത കേന്ദ്രത്തിൽ നടത്തുന്നതാണ്. ഫോൺ : 9496070370, 9744233620 , 0495 2376364
Related Posts
അസിസ്റ്റൻറ് പ്രൊഫസർ നിയമനം
കോഴിക്കോട്: ഗവ.വനിതാ പോളിടെക്നിക്ക് കോളേജിൽ ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലികമായി ഡിപ്ലോമ കൊമേഴ്സ്യൽ പ്രാക്ടീസ് വിഭാഗത്തിലേക്ക് അസിസ്റ്റൻറ് പ്രൊഫസർ (ഹിന്ദി) നിയമനം നടത്തുന്നു. 55 ശതമാനം മാർക്കോടെ…
അക്കൗണ്ടിംഗ് കോഴ്സ് സൗജന്യ ശിൽപ്പശാല
കോഴിക്കോട്: കെല്‍ട്രോണ്‍ നടത്തി വരുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് വിത്ത് സ്പെഷ്യലൈസേഷന് ഇന്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന് അക്കൗണ്ടിംഗ് കോഴ്സിന്റെ സൗജന്യ ഓണ്‍ലൈന്‍ ശില്പശാല…
പ്രവേശനോത്സവം 30 ന്; കളറായി അങ്കണവാടികൾ
ചെറുധാന്യങ്ങളിലൂടെ കുട്ടികളിലെ പോഷക മൂല്യമുറപ്പിക്കാൻ അംഗനവാടികൾ ജില്ലാതല പ്രവേശനോത്സവം പേരാമ്പ്ര, മരുതേനി അങ്കണവാടിയിൽ കോഴിക്കോട്: മെയ് 30ന് തുറക്കുന്ന അങ്കണവാടികളിലെ ആദ്യദിനം പ്രവേശനോൽസവമായി വർണാഭമായി കൊണ്ടാടും. സംയോജിത…

