കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ ഫാർമസിസ്റ്റ്, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ, ഫിസിയോതെറാപിസ്റ്റ്, എ.എച്ച്. കൗൺസിലർ, ഡെവലപ്മെന്റ് തെറാപിസ്റ്റ്, പാലിയേറ്റീവ് കെയർ സ്റ്റാഫ് നഴ്സ് എന്നീ തസ്തികകളിലേക്ക് കരാർ ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദവിവരങ്ങൾക്ക് ദേശീയ ആരോഗ്യ ദൗത്യത്തിൻറെ www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. യോഗ്യരായ ഉദ്യോഗാർത്ഥികൾ ജനുവരി 22ന് വൈകുന്നേരം അഞ്ചിനുമുമ്പായി സമർപ്പിക്കണം. ഫോൺ : 0495 2374990

