കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് കീഴിൽ പെരിനാറ്റൽ സോഷ്യൽ വർക്കർ തസ്തികയിലേക്ക് 24000 രൂപ പ്രതിമാസ വേതന അടിസ്ഥാനത്തിൽ ഒരു വനിതാ ജീവനക്കാരിയെ നിയമിക്കുന്നു .യോഗ്യത : സൈക്കോളജി, സോഷ്യോളജി, സോഷ്യൽ വർക്ക് എന്നിവയിൽ ഏതെങ്കിലും ബിരുദവും കൂടാതെ സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും (മെഡിക്കൽ ആൻഡ് സൈക്യാട്രി സ്പെഷ്യലൈസേഷൻ ). കൗൺസലിംഗിൽ ആറ് മാസത്തിൽ കുറയാത്ത പ്രവർത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം
ജനുവരി 11ന് രാവിലെ 11 മണിക്ക് ഐ എം സി എച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.

