കോഴിക്കോട്: ഉദയം പദ്ധതിയുടെ ധന സമാഹരണവുമായി ബന്ധപ്പെട്ട് ക്യാമ്പയിന്‍ നടത്തുന്നതിന്റെ ആലോചനാ യോഗം ചേര്‍ന്നു. യോഗം ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ നാഷണല്‍ സര്‍വീസ് സ്‌കീം വളണ്ടിയര്‍മാര്‍, പ്രോഗ്രാം ഓഫീസര്‍മാര്‍ എന്‍ എസ് എസ് കോ – ഓര്‍ഡിനേറ്റര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് യോഗം ചേര്‍ന്നത്.
ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും കീഴില്‍ ദയ റീഹാബിലിറ്റേഷന്‍ ട്രസ്റ്റിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഉദയം പദ്ധതിയുടെ ധന സമാഹരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ കോളേജ് വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി ജനുവരി 31നാണ് ധനസമാഹരണ ക്യാമ്പയിന്‍ നടത്തുന്നത്.
ജില്ലാ പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ ഇ അനിതകുമാരി, ദയ റീഹാബിലിറ്റേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. ഇദ്രീസ്, ഉദയം സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. ജി രാഗേഷ്, ഉദയം റിസോഴ്‌സ് മൊബിലൈസഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ ജിഷാദ് എന്നിവര്‍ സംസാരിച്ചു.


