പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്ത് 2023-24 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ നിർവ്വഹണം നടത്തുന്ന പട്ടിക വർഗ വിഭാഗം കലാകാരൻമാർക്ക് വാദ്യോപകരണ വിതരണം എന്ന പദ്ധതിക്കായി ചെണ്ട (ഇടംതല,വലംതല), കുഴസ്, തുടി (വലുത്), തുടി(ചെറുത്) എന്നിവ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിൽ നിന്ന് മത്സരാധിഷ്ഠിത ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോറമുകൾ ജനുവരി എട്ടിന് ഉച്ചക്കുശേഷം മൂന്ന് വരെ വിതരണം ചെയ്യുന്നതാണ്. 2024 ജനുവരി 9 ന് വൈകുന്നേരം മൂന്നിന് ടെണ്ടർ തുറക്കുന്നതാണ്. ഫോൺ : 9744233620

