റെയിൽവേ സ്റ്റേഷനിൽ ട്രോമാകെയറിന് തുടക്കം

കോഴിക്കോട്: റെയിൽവേ സ്റ്റേഷനിൽ ട്രോമാകെയർ വളണ്ടിയർമാരുടെ സേവനപ്രവർത്തനത്തിന്ന് തുടക്കമായി. കോഴിക്കോട് റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ പാലക്കാട് ഡിവിഷണൽ ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. കലാറാണി ഉദ്ഘാടനം ചെയ്തു. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ റോട്ടറി ക്ലബ്ബ് സംഭാവന ചെയ്ത എ. ഇ. ഡി യന്ത്രത്തിന്റെ പ്രവർത്തനത്തിനും ഡോ. കലാറാണി തുടക്കം കുറിച്ചു

ട്രോമാകെയറിന്റെ പ്രവർത്തനം പാലക്കാട് ഡിവിഷനിൽ പ്രധാനപ്പെട്ട എല്ലാ സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കുന്നതിന് റെയിൽവേയുടെ സഹായം തേടുമെന്ന് ഡോ. കലാറാണി പറഞ്ഞു. സ്റ്റേഷനുകളിൽ രോഗബാധിതരാവുന്ന യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് റെയിൽവേ പ്രത്യേകം പരിഗണന നൽകി വരുന്നുണ്ട്. അപകടസാധ്യതകൾ നിലനിൽക്കുന്ന ഈ മേഖലയിൽ നല്ല ജാഗ്രതയും മുൻകരുതലും സ്വീകരിക്കുന്നതിന് യാത്രക്കാരെ ബോധവൽക്കരിക്കണം. അതിന് റെയിൽവേയോടൊപ്പം സന്നദ്ധസംഘടനകളുടെയും സഹകരണം ആവശ്യമാണെന്നും ഡോ. കലാറാണി പറഞ്ഞു.

സ്റ്റേഷൻ ഡയറക്ടർ പി അബ്ദുൾ അസീസ് അദ്ധ്യക്ഷത വഹിച്ചു. ഡിവിഷണൽ മെഡിക്കൽ ഓഫീസർ ഡോ. ബ്രയോൺ ജോൺ, കാലിക്കറ്റ്‌ പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് എം ഫിറോസ് ഖാൻ, ട്രോമാകെയർ സീനിയർ ഫാക്കൽറ്റി ഡോ. ലോകേശ്നായർ, കാലിക്കറ്റ് മിഡ്ടൗൺ റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് കെ വി ശ്രീജേഷ്, ട്രോമാകെയർ സെക്രട്ടറി കെരാജഗോപാലൻ, വൈസ് പ്രസിഡണ്ട് എം സി ശ്രീഷ് കുമാർ എന്നിവർ സംസാരിച്ചു. സ്റ്റേഷൻ മാനേജർ സി കെ ഹരീഷ് സ്വാഗതവും, ട്രോമാകെയർ ട്രെയിനിങ് പ്രോഗ്രാം കോ- ഓർഡിനേറ്റർ കെ പി ചന്ദ്രൻ നന്ദിയും പറഞ്ഞു.

പരിശീലനം പൂർത്തിയാക്കിയ വളണ്ടിയർമാരക്ക് ഐഡി കാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു. പ്രത്യേകം പരിശീലനം നേടിയ 20 ട്രോമാകെയർ വളണ്ടിയർമാർ രാവിലെ മുതൽ ആംബുലൻസ് സഹിതം റെയിൽവേസ്റ്റേഷനിൽ സേവനപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *