കോഴിക്കോട്: ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ നഴ്‌സിംഗ് ഓഫീസർ താത്കാലിക തസ്തികയിലേക്ക് ഒരു വർഷത്തെ കരാറാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ് ടു, ജനറൽ നഴ്‌സിംഗ് ആന്റ് മിഡ്വൈഫറി/ ബി.എസ്.സി നഴ്‌സിംഗ്. കേരള നഴ്സസ് ആന്റ് മിഡ്വൈവ്സ് കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം. പ്രായപരിധി: 18-36. ഉദ്യോഗാർത്ഥികൾ ആശുപത്രി വികസന സൊസൈറ്റി ഓഫീസിൽ പ്രവൃത്തി ദിവസങ്ങളിൽ നേരിട്ടോ 0495-2355900 എന്ന ഫോൺ നമ്പറിൽ വിളിച്ചോ ഡിസംബർ 27ന് വൈകിട്ട് അഞ്ചിനു മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് ജനുവരി ഒമ്പതിന് രാവിലെ 11 ന് കൂടിക്കാഴ്ച്ച/എഴുത്ത് പരീക്ഷ നടത്തി അന്തിമ ചുരുക്കപ്പട്ടിക തയ്യാറാക്കി നിയമനം നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.
Related Posts
ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് കോഴ്സ്
കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിങ് ഡിവിഷന് നടത്തുന്ന ഒരു വര്‍ഷം, ആറ് മാസം ദൈര്‍ഘ്യമുള്ള പി ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്, പ്രൊഫഷണല്‍…
കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രീമാരിറ്റല്‍ കൗണ്‍സലിങ് പരിഗണനയിൽ
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ അവസാന വര്‍ഷ ബിരുദ- ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് പ്രീമാരിറ്റല്‍ കൗണ്‍സലിങ് പരിഗണനയില്‍.ഇതുസംബന്ധിച്ച് കോഴിക്കോട് സെന്റ് സേവ്യേഴ്സ് കോളേജ് മുന്‍ പ്രിന്‍സിപ്പലും എന്‍ ഐ…
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സീനിയോറിറ്റി പുതുക്കാം
കോഴിക്കോട്: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള എന്നാല്‍ വിവിധ കാരണങ്ങളാല്‍ രജിസ്ട്രേഷന് പുതുക്കുവാന്‍ കഴിയാതെ പോയിട്ടുളള 50 വയസ്സ് പൂര്‍ത്തിയാകാത്ത (31.12.2024 നകം) ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക്…

