കോഴിക്കോട്: നിയമവിരുദ്ധമായി സംസ്ഥാന വോളിബോൾ അസോസിയേഷൻ ഡിസംബർ 26 മുതൽ 28 വരെ വയനാട്, കോഴിക്കോട് ജില്ലകളിൽ സംസ്ഥാന സബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ് സംഘടിപ്പിക്കുന്നതായ പരാതിയിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ്കുമാർ റിപ്പോർട്ട് തേടി. സംസ്ഥാന വോളിബോൾ ടെക്നിക്കൽ കമ്മിറ്റി നൽകിയ പരാതിയിന്മേലാണ് കമ്മീഷൻ റിപ്പോർട്ട് തേടിയത്. സംസ്ഥാന വോളിബോൾ അസോസിയേഷൻ സെക്രട്ടറി, സംസ്ഥാന സ്പോർട്സ് കൗൺസിൽ സെക്രട്ടറി, വയനാട്, കോഴിക്കോട് ജില്ലാ പൊലീസ് മേധാവികൾ എന്നിവരോട് പരിപാടിയുടെ സംഘവുമായി ബന്ധപ്പെട്ട് അടിയന്തര റിപ്പോർട്ടാണ് കമ്മീഷൻ തേടിയത്.
Related Posts
പാരീസിനൊപ്പം കോഴിക്കോട്ടും ദീപശിഖ തെളിഞ്ഞു
കോഴിക്കോട്: ഒളിമ്പിക്സിന് പാരീസിൽ ദീപശീഖ തെളിഞ്ഞപ്പോൾ അതിന് സ്വഗതമോതി കോഴിക്കോട്ട് കായിക പ്രേമികളുടെ കൂട്ടായ്മ ജില്ലാ സ്പോർട്സ് കൗൺസിലിൻ്റെയും ജില്ലാ ഒളിമ്പിക് അസോസിയേഷൻ്റെയും ആഭിമുഖ്യത്തിൽ മാനാഞ്ചിറ സ്ക്വയറിൽ…
ജില്ലാ അത്ലറ്റിക് മീറ്റ് നാളെ കിനാലൂരിൽ
കോഴിക്കോട്: ജില്ലാ അത്ലറ്റിക്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാ ജൂനിയർ, സീനിയർ അത് ലറ്റിക് മീറ്റ് നവംബർ 18, 19 തീയതികളിൽ കിനാലൂർ ഉഷ സ്കൂൾ സ്റ്റേഡിയത്തിൽ നടക്കും.…
എസി മിലാനില്‍ പന്ത് തട്ടാന്‍ കേരളത്തിന്റെ കുരുന്നുകള്‍ ഇറ്റലിക്ക്
കോഴിക്കോട്: അണ്ടര്‍ 11 മിലാന് കപ്പ് ടൂര്‍ണമെന്റില്‍ പന്ത് തട്ടാന്‍ കേരളത്തിന്റെ കുരുന്നുകള്‍ ഇറ്റലിയിലേക്കു പറന്നു. കേരളത്തിലെ എസി മിലാന് അക്കാദമിയുടെ 12 കോച്ചിംഗ് സെന്ററുകളില്‍ പരിശീലനം…

