കൗമാര കലോത്സവം  സമാപിച്ചു

കോഴിക്കോട്: റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം സി എം ബാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ പാത്തുമ്മ, ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി, പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി റീന, വിദ്യാഭ്യാസ ഉപഡയറക്ടർ സി മനോജ് കുമാർ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ജില്ലാ കോ- ഓഡിനേറ്റർ ജി മനോജ് കുമാർ, താമരശ്ശേരി വിദ്യാഭ്യാസ ജില്ല എച്ച് എം ഫോറം കൺവീനർ കെ വി പ്രമോദ്, ചോമ്പാല എഇഒ സ്വപ്ന ജൂലിയറ്റ് തുടങ്ങിയവർ സംസാരിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള ട്രോഫികൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി വിതരണം ചെയ്തു. ജീവ ജ്യോതി പദ്ധതിയുടെ ഭാഗമായി എൻഎസ്എസ് വളണ്ടിയേഴ്സ് തയ്യാറാക്കിയ രക്ത ഗ്രൂപ്പ് വിവരങ്ങൾ അടങ്ങിയ രക്ത ഗ്രൂപ്പ് ഡയറക്ടറിയുടെ പ്രകാശനവും ചടങ്ങിൽ നിർവഹിച്ചു. ഹയർ സെക്കൻഡറി എജ്യുക്കേഷൻ ആർ.ഡി.ഡി. സന്തോഷ് കുമാർ എം സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷാജു വി കൃഷ്ണൻ നന്ദിയും പറഞ്ഞു.

കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *