ബാലുശേരി: ബാലുശേരിയിൽ ക്രിസ്മസ്-ന്യൂ ഇയർ ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കം. മൈ ബി ബാലുശേരിയുടെ നേതൃത്വത്തിലുള്ള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ കൂപ്പൺ വിതരണ ഉദ്ഘാടനം ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപ ലേഖ കൊമ്പിലാട് നിർവഹിച്ചു.
പി ഫൈസൽ അധ്യക്ഷത വഹിച്ചു. കെ കെ അഷ്റഫ് പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അസൈനാർ എമ്മച്ചൻകണ്ടി, വാർഡ് അംഗങ്ങളായ ഹരീഷ് നന്ദനം, യു കെ വിജയൻ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സുരേഷ് ബാബു, വ്യാപാരി വ്യവസായി സമിതി സെക്രട്ടറി പി ആർ രഘൂത്തമൻ, നസീർ അഹമ്മദ് എന്നിവർ സംസാരിച്ചു. പി കെ മോഹനൻ സ്വാഗതവും മുസ്തഫ ചാനൽ വൺ നന്ദിയും പറഞ്ഞു.

