സിറിയക് ജോൺ അന്തരിച്ചു

കോഴിക്കോട്: മുൻമന്ത്രിയും കോൺഗ്രസ് നേതാവും മികച്ച സഹകാരിയുമായ പി സിറിയക് ജോൺ(90) അന്തരിച്ചു. കരുണാകരൻ മന്ത്രിസഭയിൽ കൃഷി മന്ത്രിയായിരുന്നു.

കൽപ്പറ്റ, തിരുവമ്പാടി മണ്ഡലങ്ങളിൽ നിന്നാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കെപിസിസി എക്സി കമ്മിറ്റി അംഗവും കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായിരുന്നു. എൻസിപിയിലും പ്രവർത്തിച്ചു. സഹകരണ മാർക്കറ്റിങ് ഫെഡറേഷൻ പ്രസിഡന്റ്, താമരശേരി സഹ ബാങ്ക് പ്രസിഡന്റ്, റബർ ബോർഡ് അംഗം തുടങ്ങി സഹകരണ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചു.

പരേതയായ അന്നക്കുട്ടി സിറിയകാണ് ഭാര്യ.
മക്കള്‍: ബാബു സിറിയക് (മംഗലാപുരം), ബീന ജോയ്, മിനി ജോസ്, മനോജ് സിറിയക്, വിനോദ് സിറിയക് (ആര്‍ക്കിടെക്ട്). മരുമക്കള്‍: പരേതയായ
സിന്‍സി ബാബു അറക്കല്‍, ജോയ് തോമസ് വട്ടക്കാനയില്‍- പാല (എന്‍ജിനിയര്‍), ജോസ് മേല്‍വെട്ടം -ഈങ്ങാപ്പുഴ, അനിത ചൗധരി (ആര്‍ക്കിടെക്ട്). സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് കട്ടിപ്പാറ തിരുഹൃദയ ദേവാലയം സെമിത്തേരിയില്‍ .