‘തിറയാട്ടം കാവുത്സവങ്ങളുടെ അനുഷ്ഠാന രംഗകല’ പ്രകാശനം 30ന്

കോഴിക്കോട്: മൂര്‍ക്കനാട് പീതാംബരന്റെ ‘തിറയാട്ടം കാവുത്സവങ്ങളുടെ അനുഷ്ഠാന രംഗകല’ പുസ്തകത്തിന്റെ പ്രകാശനം നവംബര്‍ 30ന് നടക്കും. കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള പ്രകാശനം നിര്‍വഹിക്കും. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫോക് ലോര്‍ വിഭാഗം മേധാവി സി കെ ജിഷ ഏറ്റുവാങ്ങും. കേരള ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി എ വി അജയകുമാര്‍ അധ്യക്ഷത വഹിക്കും. എം കെ രാഘവന്‍ എംപി മുഖ്യാതിഥിയായിരിക്കും.

ഇ കെ ഗോവിന്ദവര്‍മ രാജ ( മുന്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫോക് ലോര്‍ വിഭാഗം മേധാവി) പുസ്തകം പരിചയപ്പെടുത്തും. യു സി രാമന്‍ ( കാവ് സംരക്ഷണ സമിതി ചെയര്‍മാന്‍), എ പി രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും. മൂര്‍ക്കനാട് പീതാബംരന്‍ മറുപടി പ്രസംഗം നടത്തും. എത്ത്‌നിക് ആര്‍ട്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ സെക്രട്ടറി എം മാധവിക്കുട്ടി സ്വാഗതവും ഡയറക്ടര്‍ കെ എം അരവിന്ദാക്ഷന്‍ നന്ദിയും പറയും.

തിറയാട്ടം കലാകാരനായ പിതാംബരന്‍ ഈ മേഖലയില്‍ 50 വര്‍ഷമായി പ്രവര്‍ത്തിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ‘തിറയാട്ടം’ എന്ന പുസ്തകം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിറയാട്ടത്തെക്കുറിച്ചുള്ള ഗവേഷണത്തിന് കേരള ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്.