ഫാദർ അജി പുതിയപറമ്പിലിന് താമരശേരി രൂപതയുടെ വിലക്ക്

താമരശേരി: താമരശേരി രൂപതാംഗമായ ഫാദർ അജി പുതിയപറമ്പിലിനെതിരെ കർശന മത-സാമൂഹ്യ വിലക്കുകൾ ഏർപ്പെടുത്തി താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ ഉത്തരവിറക്കി.
പരസ്യമായ കുർബാന സ്വീകരണം പാടില്ല, ഒരാളുടെ മരണ സമയത്തല്ലാതെ, മറ്റാരെയും കുമ്പസാരിപ്പിക്കാൻ പാടില്ല, കോഴിക്കോട് വെള്ളിമാട് കുന്നിലുള്ള വൈദിക മന്ദിരത്തിലെ ചാപ്പലിലല്ലാതെ മറ്റ് പള്ളികളിലോ ചാപ്പലുകളിലോ കുർബാന അർപ്പിക്കാൻ പാടില്ല, ടിവി ചാനൽ ചർച്ചകളിൽ പങ്കെടുക്കരുത് തുടങ്ങിയവയാണ് പ്രധാന വിലക്കുകൾ.
ഫാ. അജി പുതിയാപറമ്പിലിനെതിരേ വിചാരണ കോടതി സ്ഥാപിച്ചിരിക്കുന്നതിനാലാണ് വിലക്കുകൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു. വിലക്കുകൾക്കെതിരെ സഭയുടെ ഉപരിഘടകങ്ങളിൽ അപ്പീൽ നല്കാൻ സാധ്യമല്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *