കോഴിക്കോട്: ഭരണഘടനാദിനാഘോഷത്തിന്റെ ഭാഗമായി നിയമവകുപ്പ് സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് ആര്‍ട്സ് ആന്റ് സയൻസ് കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്ത്യൻ ഭരണഘടനയെ ആസ്പദമാക്കി വാഗ്മി 2023 എന്ന പേരിൽ പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. ഉത്തരമേഖല സെമിഫൈനൽ മത്സരം കോഴിക്കോട് ഗവ. ലോ കോളേജിൽ നവംബർ 21ന് രാവിലെ 11 ന് നടക്കും.
ആശയവിനിമയ പരിപാടി
മദ്രാസ് റെജിമെന്‍റിന്‍റെ കീഴിലുള്ള വിമുക്തഭടന്മാരുടെയും വീര്‍നാരികളുടെയും വൺ ടു വൺ ആശയവിനിമയ പരിപാടി സൈനിക ക്ഷേമ വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ മദ്രാസ് റെജിമെന്‍റിന്‍റെ അധികൃതരുമായി നവംബർ 21 -ന് രാവിലെ 10 മുതൽ 1വരെ ജില്ലാ സൈനികക്ഷേമ ഓഫീസ് കോൺഫറൻസ് ഹാളിൽ നടത്തുന്നു. കോഴിക്കോട് ജില്ലയിൽ നിന്നുള്ളവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു.

