വിവേചനരഹിത വികസനം സർക്കാർ ലക്ഷ്യം: മന്ത്രി
കോഴിക്കോട്: വിവേചനരഹിതമായ വികസനാനുഭവങ്ങൾ എല്ലാ വിഭാഗം ആളുകൾക്കും ലഭ്യമാക്കുക എന്നതാണ് സർക്കാറിന്റെ വികസന നയമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. കപ്പക്കൽ – പുളിക്കൽതൊടി ഫുട്പാത്ത് ആന്റ് ഡ്രെയിനേജിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും വികസനത്തിന്റെ പുതുവസന്തം സമ്മാനിച്ചു കൊണ്ടാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങിൽ ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് അധ്യക്ഷത വഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 27 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്.
കൗൺസിലർമാരായ എ ജയഷീല, എം ബിജുലാൽ, കോർപ്പറേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അനിതു, വാർഡ് കൺവീനർ പി കെ ഷാഫി എന്നിവർ സംസാരിച്ചു.