സാംസ്കാരിക വിനിമയത്തിലൂടെ ലോക സമാധാനം
കോഴിക്കോട്: ‘സാംസ്‌കാരിക വിനിമയത്തിലൂടെ ലോക സമാധാനം’ എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച് യുനസ്‌കോ അംഗീകൃത സംഘടനയായ ഇന്റര്‍സിറ്റി ഇന്റാജിബിള്‍ കള്‍ച്ചറല്‍ കോ- ഓപ്പറേഷന്‍ നെറ്റ് വര്‍ക്കി ( Interctiy intagible Cultural Cooperation Network ICCN ) ന്റെ ജനറല്‍ അസംബ്ലി നവംബര്‍ 10 മുതല്‍ 14 വരെ കോഴിക്കോട്ട്. പൈതൃക കലകളുടെ സംരക്ഷണം നയമായി പ്രഖ്യാപിച്ച ലോക നഗരങ്ങളിലെ പ്രതിനിധികളാണ് കോഴിക്കോട്ട് സമ്മേളിക്കുന്നത്.
ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ഒമ്പതാമത് ജനറല്‍ അസംബ്ലി 10ന് രാവിലെ 10 ന് കോഴിക്കോട് റാവിസ് കടവിൽ ആരംഭിക്കുമെന്ന് ഐസിസിഎന്‍ സൗത്ത് ഏഷ്യൻ ഡയറക്ടര്‍ ഡോ. വി ജയരാജന്‍ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മേയര്‍മാര്‍, ഇന്റര്‍നാഷണല്‍ മ്യൂസിയം ഡയറക്ടര്‍മാര്‍, അക്കാദമിക മേഖലയിലെ പ്രഗല്ഭര്‍ തുടങ്ങി 30 ഓളം ലോക നഗരങ്ങളിലെ പ്രതിനിധികളാണ് അഞ്ചുദിവസമായി കോഴിക്കോട്ട് സമ്മേളിക്കുന്നത്.
സംഘര്‍ഷാത്മകമായ ആഗോള സാഹചര്യത്തിൽ ‘ലോകസമാധാനത്തിന് കള്‍ച്ചറല്‍ എക്സ്ചേഞ്ച്’ എന്ന ആശയം ഉയര്‍ത്തിപ്പിടിച്ചാണ് ജനറല്‍ അസംബ്ലി നടക്കുന്നത്.
ഈജിപ്ത്, ഇറാന്‍, കൊറിയ, ഇറ്റലി, സ്പെയിന്‍, പലസ്തീന്‍ തുടങ്ങിയ രാജ്യങ്ങള്‍ ജനറല്‍ അസംബ്ലിക്ക് നേരത്തെ വേദിയായിരുന്നു.
ഐസിസിഎന്‍ സൗത്ത് ഏഷ്യന്‍ റീജ്യണല്‍ ഓഫിസിന്റെ ആസ്ഥാനമായ പയ്യന്നൂർ ഫോക് ലാന്‍ഡിന്റെയും
യുനെസ്‌കോ ചെയര്‍, ഡോര്‍ഫ് കെറ്റല്‍, കാലിക്കറ്റ് സർവകലാശാല യുനസ്കോ ചെയർ, കലിംഗ സര്‍വകലാശാല എന്നിവയുടെയും സഹകരണത്തോടെയാണ് ജനറല്‍ അസംബ്ലി സംഘടിപ്പിക്കുന്നത്. ജനറല്‍ അസംബ്ലിയോടനുബന്ധിച്ച് അക്കാദമിക, സാമൂഹ്യ മേഖലകളിലെ പ്രമുഖരുമായുള്ള മുഖാമുഖങ്ങളും ഹെറിറ്റേജ് ടൂറും ഫോക് കലാരൂപങ്ങളുടെ അവതരണവും പെയിന്റിങ് എക്സിബിഷനും സംഘടിപ്പിച്ചിട്ടുണ്ട്.
ആഗോള തലത്തില്‍ പൈതൃക കലകളുടെ പരിപാലനവും പരിപോഷണവും ലക്ഷ്യമിട്ട് അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഐസിസിഎന്‍ ഇന്ത്യന്‍ ബഹുസ്വരതയുടെ അടയാളപ്പെടുത്തലിനും ഇത്തവണ വേദിയാവും.
നവംബര്‍ 10 ന് രാവിലെ 10 ന് റാവിസ് കടവില്‍ പ്രത്യകം സജ്ജമാക്കിയ വേദിയിൽ ഉദ്ഘാടന പരിപാടി ആരംഭിക്കും. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കെ കെ മുഹമ്മദ്, മീനാക്ഷി ഗുരുക്കള്‍, കെ.കെ രാമചന്ദ്ര പുലവര്‍, എസ്.ആര്‍.ഡി പ്രസാദ് ഗുരുക്കള്‍ എന്നിവര്‍ ചേര്‍ന്ന് ദീപം തെളിയിക്കും. കര്‍ട്ടന്‍ റൈസര്‍ പരിപാടിയിൽ പഞ്ചവാദ്യം കളരിപയറ്റ്. മോഹിനിയാട്ടം ഭരതനാട്യം, കുച്ചുപ്പുടി എന്നീ കലാരൂപങ്ങൾ ചേർത്തിണക്കിയ നൃത്താർച്ചനയുണ്ടാവും.
ഉദ്ഘാടന ചടങ്ങില്‍ ഐസിസിഎൻ സൗത്ത് ഏഷ്യൻ ഡയറക്ടർ ഡോ. വി ജയരാജന്‍ അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക സന്ദേശം ചടങ്ങില്‍ ഡിസ്‌പ്ലേ ചെയ്യും. ടി വി ഇബ്രാഹിം എംഎല്‍എ മുഖ്യാതിഥിയാവും. ഏകതാ പരിഷത്ത് സ്ഥാപക പ്രസിഡന്റ് പി.വി രാജഗോപാല്‍, കേരള പ്രവാസി അസോസിയേഷൻ സ്ഥാപക പ്രസിഡന്റ് അശ്വനി നമ്പറമ്പത്ത് എന്നിവർ വിശിഷ്ടാതിഥികളാവും.
ഒമ്പതാമത് ജനറല്‍ അസംബ്ലിയുടെ ഔദ്യോഗിക പ്രഖ്യാപനം ഐസിസിഎൻ സെക്രട്ടറി ജനറൽ ജൂലിയോ റമൻ ബ്ലാസ്‌കോ നച്ചർ നിർവഹിക്കും.
ജനറൽ അസംബ്ലിക്ക് സമാരംഭം കുറിക്കുന്നത് സ്പെയിൻ അൽഗമസി മേയർ ജോസ് ജാവർ ബ്രിട്ടാൻസിന്റെ ഔദ്യോഗിക പ്രഖ്യാപനത്തോടെയാണ്. കലിംഗ സർവകലാശാല പ്രോ വൈസ് ചാൻസലർ പ്രൊഫ. അമരേശ്വർ ഗല്ല, ഐ ഒ വി അന്താരാഷ്ട്ര പ്രസിഡന്റ് അലി ഖലീഫ , റിപ്പബ്ലിക് ഓഫ് കൊറിയ കള്‍ച്ചര്‍ മാസ്റ്റേഴ്‌സ് സിഇഒ
ഡോ. സിയോങ് യോങ് പാര്‍ക്ക്, ബ്രസീലിയൻ പ്രതിനിധിയും നൃത്ത കലാകാരിയുമായ
കാമില ലീല്‍ റോസ, ബോഡ്സ്വാന മേയർ മെറാർക്കി കുഗ്മാസ്റ്റോ, സ്ലോവാക്യ വൊഡാവ്സെ മേയർ അല്‍സ്‌ബെറ്റ ടുക്കോവ, ശ്രീലങ്ക യിലെ ഗല്ല മേയർ മെത്സിരി അലക്സാണ്ടര്‍ ഡി സില്‍വ, ഡോർഫ് കെറ്റല്‍ കെമിക്കല്‍സ് ഇന്ത്യ ജനറല്‍ മാനേജര്‍
സന്തോഷ് ജഗ്ദാനെ എന്നിവർ ആശംസാ പ്രഭാഷണം നടത്തും. സ്പെയിൻ വലൻസിയ മ്യൂസിയം പ്രതിനിധി മാർ നവാറോ ആമുഖ ഭാഷണവും
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യുനെസ്‌കോ ചെയര്‍ പ്രതിനിധി പ്രൊഫ. പുഷ്പ ലത നന്ദിയും പറയും.
ഉച്ചയ്ക്ക് 2.30 വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഐസിസിഎന്‍ പ്രതിനിധികളുടെ സാംസ്ക്കാരിക പൈതൃക സംരക്ഷണ മാർഗങ്ങളെ കുറിച്ച് അവതരണവും വട്ടമേശ ചർച്ചകളും നടക്കും. ഫ്രാൻസ്, ബ്രസീൽ, ശ്രീലങ്ക, സ്പെയിൻ, ബംഗ്ലദേശ്, ബോട്സ്വാന , ബഹ്റീൻ, നേപ്പാൾ, സ്ലൊവാക്യാ, ഇറാൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ സാംസ്കാരിക പൈതൃക സംരക്ഷണം സംബന്ധിച്ച ചർച്ചകളും നടക്കും.
യുനെസ്ക്കോ പൈതൃക സംരക്ഷണ പ്രഖ്യാപനത്തിന്റെ ഇരുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ‘അർബ നിസവും പൈതൃക സംരക്ഷണവും’ എന്ന വിഷയത്തിൽ അന്താരാഷ്ട്ര സെമിനാറും യുനെസ്‌കോയുടെ 2003 കണ്‍വെന്‍ഷന്റെ രണ്ട് ദശാബ്ദം പൂർത്തിയാവുന്നതിന്റെ ആദരവും നടക്കും. അന്തർദേശീയ സെമിനാർ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. യുനെസ്കോ സാംസ്ക്കാരിക പൈതൃക അന്താരാഷ്ട്ര വിദഗ്ധനും കലിംഗ സർവകലാശാലാ പ്രൊ വൈസ് ചാൻസലറുമായ പ്രൊഫ. അമരേശ്വർ ഗല്ല മുഖ്യ പ്രഭാഷണം നടത്തും.
ചാമരാജനഗർ സർവ്വകലാശാല വൈസ് ചാൻസലർ പ്രൊ. ഗംഗാധര , ടുമാ നി വർജീനിയ , കർണ്ണാടക ട്രൈബൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. ശ്രീനിവാസ , ആർക്കിട്ടെക്റ്റ് യൂജിൻ പണ്ടാല , രഞ്ചൻ കാന്തി ഗുഹ , രാജ് സുവാൽ, ഡോ. സിയോംഗ് യോങ് പാർക്ക് , കാമില ലിയൽ റോസാ , ആർക്കിട്ടെക്റ്റ് കസ്തൂർബ, ഡോ. മലിഹ മൊസ്ലാ, നാച്ചോ സിൽ വസ്റ്റർ , ആൽബറ്റ ടുക്കാവ ആർക്കിട്ടെക്റ്റ് പ്രവീൺ ചന്ദ്ര, ഡോ. അഞജന പുരി, ശിവാനന്ദഹെഗ്‌ഡെ, പ്രേം മാനസി, ആർക്കിട്ടെക്റ്റ് വിനോദ് കുമാർ, അരുൺ നാരായൻ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുക്കും.
കരകൗശല ശില്‍പശാലകളും പ്രദര്‍ശനങ്ങളും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
വൈകിട്ട് 3.30 ന് ‘ഗ്ലോബൽ ഡയലോഗ് എക്സേഞ്ച്’ ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻപിള്ള ഉദ്ഘാടനം നിർവഹിക്കും. മുൻ യു എൻ അണ്ടർ സെക്രട്ടറി ജനറൽ ഡോ.ശശി തരൂർ എംപി മുഖ്യ പ്രഭാഷണവും സദസുമായുള്ള സംവാദവും നടത്തും. എം.കെ രാഘവൻ എംപി അധ്യക്ഷത വഹിക്കും. പ്രമുഖ പ്രവാസി സംരംഭകൻ രാജേന്ദ്രൻ വെള്ളപ്പാലത്ത്, മർക്കസ് നോളജ് സിറ്റി സിഇഒയും മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞനുമായ
ഡോ. അബ്ദുൾ സലാം എന്നിവർ ആശംസാ പ്രഭാഷണം നടത്തും.
വൈകുന്നേരം ഏഴു മണിക്ക് കടവ്
ആംഫി തിയേറ്ററില്‍ വിവിധ നാടൻ കലാ പ്രകടനങ്ങള്‍ ഉണ്ടാവും.
നവംബര്‍ 11ന് രാവിലെ 6.30 ന് INTACH കാലിക്കറ്റുമായി സഹകരിച്ച് വിദേശ പ്രതിനിധികളുടെ
ഹെറിറ്റേജ് വാക്ക് സംഘടിപ്പിക്കും. കോഴിക്കോടിന്റെ പൈതൃക വഴികൾ തൊട്ടറിയുന്ന പൈതൃക സവാരി, പ്രതിനിധികൾക്ക് നവ്യാനുഭവമാകും.
അസംബ്ലിയോടനുബന്ധിച്ച് നടക്കുന്ന സൈഡ് ഇവന്റ്സിൽ തോൽ പാവ നിർമ്മാണം, പനയോല വിശറി നിർമ്മാണം, ചുമർച്ചിത്രം, ബോട്സ്വാന കരകൗശലങ്ങൾ തുടങ്ങിയവയുടെ പ്രദർശനവുമുണ്ടാവും.
12 ന് രാവിലെ കേന്ദ്ര ടെക്സ്ടൈൽ മന്ത്രാലയത്തിന് കീഴിലുള്ള കരകൗശല വിഭാഗത്തിന്റെ തൃശൂർ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ രാമനാട്ടുകര സേവ മന്ദിർ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിക്കുന്ന കരകൗശല ബോധന പരിപാടിയിൽ സമ്മേളന പ്രതിനിധികൾ പങ്കെടുക്കും. തുടർന്നു പ്രതിനിധികൾ
ഇരിങ്ങൽ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജ് സന്ദര്‍ശിക്കും. കരകൗശല വിദഗ്ധരുടെ ശിൽപ ശാലയിലും പ്രദർശനത്തിലും പങ്കെടുക്കും.
വൈകീട്ട് ക്രാഫ്റ്റ് വില്ലേജില്‍ നാടന്‍ കലാ പരിപാടികളും ദീപാവലി ആഘോഷങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
നവംബര്‍ 13 ന് മര്‍കസ് നോളജ് സിറ്റി സന്ദർശിക്കുന്ന പ്രതിനിധികൾ വിവിധ അന്തർദേശീയ സെമിനാറുകളിൽ പങ്കെടുക്കും . വൈകീട്ട് നാലിന് ഐസിസിഎന്‍ ജനറല്‍ അസംബ്ലി സമാപനത്തോടനുബന്ധിച്ച്, മർക്കസ് നോളജ് സിറ്റിക്ക് ഐസിസിഎൻ താത്കാലിക മെമ്പർഷിപ്പ് നൽകും.
14ന് രാവിലെ നോളജ് സിറ്റിയില്‍ ഹെറിറ്റേജ് വാക്ക് സംഘടിപ്പിക്കും.
2024 ലെ ശിൽപ്പശാലയും 2025 ലെ പത്താം ജനറൽ അസംബ്ലിയുടെ സ്ഥല പ്രഖ്യാപനവും നടക്കും.
വാർത്താ സമ്മേളനത്തിൽ ഐസിസിഎൻ സൗത്ത് ഏഷ്യൻ ഡയറക്ടർ ഡോ. വി ജയരാജന്‍, ഐസിസിഎൻ സെക്രട്ടറി ജനറൽ ജൂലിയോ റമൻ ബ്ലാസ്‌കോ നച്ചർ, സ്പെയിൻ വലൻസിയ മ്യൂസിയം പ്രതിനിധി മാർ നവാറോ, പ്രൊഫ. പുഷ്പ ലത (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യുനെസ്‌കോ ചെയര്‍), ഡോ.സിറാജുദ്ദീൻ, ഷൈബിൻ നന്മണ്ട, അനൂപ് രാഘവ്
സംബന്ധിച്ചു.

