കോഴിക്കോട്: ഗോകുലം കേരള എഫ്സി കോഴിക്കോട്ടെ ഫുട്ബോൾ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിൽ വ്യത്യസ്തമായ പ്രൊജക്ടുകൾ തുടങ്ങി. കോഴിക്കോട്ടെ യുവ ഫുട്ബോൾ കളിക്കാർക്കായി വിത്യസ്ത പരിശീലന പരിപാടികൾ സ്ഥാപിക്കുന്നതിനായി കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ക്ലബ് കരാറിൽ എത്തി.
കോഴിക്കോട്ടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ഗോകുലം കേരള എഫ്സി കോഴിക്കോട് സെന്റ് ജോസഫ്സ് എച്ച്എസ്എസ് സ്കൂൾ, കോഴിക്കോട് എച്ച്എംസിഎ അക്കാദമി എന്നിവരുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. യോഗ്യരായ ഗോകുലം കേരള എഫ്സി പരിശീലകരുടെ നേതൃത്വത്തിൽ അണ്ടർ 13, അണ്ടർ 15, അണ്ടർ 17 എന്നിങ്ങനെ വിവിധ പ്രായ വിഭാഗങ്ങളിലായി കോഴിക്കോട് നഗരത്തിലെ 180 ഓളം ആൺകുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകാനാണ് ലക്ഷ്യമിടുന്നത്.
വനിതാ ഫുട്ബോള്ളിൽ U15, U17 വിഭാഗങ്ങളിലെ യുവ വനിതാ ഫുട്ബോൾ താരങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗോകുലം കേരള എഫ്സി നടക്കാവ് ജിഎച്ച്എസ്എസുമായി സഹകരിച്ചു പരിശീലനം നടത്തുന്നു. ഈ സംരംഭം കോഴിക്കോട് നഗരത്തിലെ ഏകദേശം 50 പ്രതിഭാധനരായ പെൺകുട്ടികൾക്ക് പ്രയോജനം ചെയ്യും.
കൂടാതെ U21 വനിതാ ടീമിനെ പരിശീലിപ്പിക്കുന്നതിനായി സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയുമായി സഹകരിച്ചു ക്യാമ്പ് നടത്തുന്നത്.
ഈ സംരംഭങ്ങൾക്ക് പുറമേ, ചേർത്തലയിലെ ഗോകുലം എസ്എൻജിഎം ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഗോകുലം കേരള എഫ്സി ഇതിനകം ഒരു റസിഡൻഷ്യൽ അക്കാദമി സ്ഥാപിച്ചു. വനിതാ-പുരുഷ റിസർവ് ടീമുകളുടെ പരിശീലന ഗ്രൗണ്ടും മത്സരങ്ങളുടെ വേദിയും 11-എ സൈഡ് പിച്ച് നിർമ്മിക്കാനുള്ള പദ്ധതികൾ നടന്നുവരികയാണ്.
ചടങ്ങിൽ പങ്കെടുത്തവർ: ഗോകുലം ഗോപാലൻ, ബി അശോക് കുമാർ (സിഇഒ ), ടി പി ദാസൻ, ഷാജേഷ് കുമാർ (കെ ഡി എഫ് എ സെക്രട്ടറി), സിറാജ് എം കെ (കെ ആർ എസ് എം ഡി ), രേഖ പി പി (സ്പോർട്സ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്, കോര്പറേഷന്), വി സി പ്രവീൺ (ഗോകുലം കേരള എഫ് സി പ്രസിഡന്റ്).
യുവ കളിക്കാരെ വാർത്തെടുക്കാൻ ഗോകുലം എഫ്സി

