‹

ജനാധിപത്യത്തിന്റെ ബാലപാഠങ്ങളുമായി കുടുംബശ്രീ ജില്ലാതല ബാലപാർലമെന്റ്

കുട്ടികളുടെ ആവശ്യങ്ങളും അവകാശങ്ങളും ചർച്ച ചെയ്തു

കോഴിക്കോട്: കുട്ടികളുടെ ആവശ്യങ്ങളും അവകാശങ്ങളും ചർച്ച ചെയ്യാനും അവരുടെ അഭിപ്രായങ്ങൾ ഭരണാധികാരികൾക്ക് മുന്നിലെത്തിക്കാനും കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലാതല ബാലപാർലമെന്റ് സംഘടിപ്പിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി കുടുംബശ്രീ ഗവേണിങ് ബോഡി അംഗം റംസീന നരിക്കുനി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോഗ്രാം മാനേജർ ആർ. അനഘ അധ്യക്ഷത വഹിച്ചു.

ജില്ലയിലെ 82 സി.ഡി.എസുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ബാലപഞ്ചായത്ത് അംഗങ്ങൾ പാർലമെന്ററി സംവിധാനത്തിന്റെ മാതൃകയിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു. പാർലമെന്ററി സംവിധാനത്തെക്കുറിച്ചും ജനാധിപത്യ പ്രക്രിയകളെക്കുറിച്ചും കുട്ടികൾക്ക് അവബോധം നൽകുന്നതിനൊപ്പം അവരുടെ ആവശ്യങ്ങളും അവകാശങ്ങളും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയുമാണ് ബാലപാർലമെന്റിന്റെ ലക്ഷ്യം. പരിപാടിയുടെ മുന്നോടിയായി ബാലപഞ്ചായത്ത് അംഗങ്ങൾക്ക് ഏകദിന പരിശീലന ക്ലാസ് നൽകിയിരുന്നു.

ജില്ലാ പ്രോഗ്രാം മാനേജർമാരായ നിഹിദ സൈബുനി, കെ.വി. പ്രഷിത, ബാലസഭ ജില്ലാ ആർ.പി. പി.കെ. ഷിംജിത്ത്, ബ്ലോക്ക് കോർഡിനേറ്റർ കെ.കെ. സബിഷ എന്നിവർ പങ്കെടുത്തു.

എല്ലാ വർഷവും ബാലസഭാംഗങ്ങൾക്കായി കുടുംബശ്രീ ബാലപാർലമെന്റ് സംഘടിപ്പിച്ചുവരുന്നു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000