‹

ചെസ് ടൂർണമെൻ്റ്

കോഴിക്കോട്: ദേവഗിരി പൂർവവിദ്യാർഥി സംഘടനയുടെ ആഭിമുഖ്യത്തിൽ നടന്ന ദേവ മൈ ഹാർട്ട് ഫിഡെ റേറ്റഡ് ചെസ് ടൂർണമെന്റ്  ചരിത്രകാരൻ ഡോ. കെ. കെ. മുഹമ്മദ്  ഉദ്ഘാടനം ചെയ്യുന്നു. ഫാ. ബോണി അഗസ്റ്റിൻ, ദേവഗിരി പൂർവവിദ്യാർഥി സംഘടന  പ്രസിഡന്റ് സഞ്ജയ് അലക്സ്,
മനോരമ സീനിയർ കോ- ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ രാധാകൃഷ്ണൻ, കോഴിക്കോട് മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ  ഡോ. ലില്ലി രാജീവൻ, ചെസ് ടൂർണമെന്റ് ഡയറക്ടർ  രജിവ് മാനുവൽ,  ടി. കെ. രാജഗോപാൽ, പ്രഫ. നന്ദകുമാർ എന്നിവർ സംസാരിച്ചു. ഇന്റർനാഷണൽ ചെസ് താരങ്ങളായ ദീപൻ ചക്രവർത്തി, ആർ. ആർ. ലക്ഷ്മണൻ, കാർത്തികേയൻ പാണ്ഡ്യൻ, കല്യാണി സിറിൻ, കെ. രത്നാകരൻ, എസ്. നിതിൻ, അൽ മുത്തയ്യ, ശരവണ കൃഷ്ണൻ, സെന്തിൽമാരൻ, മഞ്ജു മഹേഷ്, ജോൺ വെനി, ജയിക് ഷാന്റി, അധിക്ക് ലെനിൻ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000