‹

‘ഒളിമ്പിക്സ് എക്സ്പ്രസ്’ പോസ്റ്റർ പ്രകാശനം ചെയ്തു

കോഴിക്കോട്: ഒക്ടോബർ 25 മുതൽ 31 വരെ കോഴിക്കോട്ട്  നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ  ഭാഗമായി ട്രാൻസ്പോർട്ട് കമ്മിറ്റി തയ്യാറാക്കിയ ‘ഒളിമ്പിക്സ് എക്സ്പ്രസ്’ പോസ്റ്റർ പ്രകാശനം ചെയ്തു.
എൻ.ഐ.ടി സിന്തറ്റിക് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഫാത്തിമ തഹ്ലിയ എം.എൽ.എ പോസ്റ്റർ പ്രകാശനം നിർവഹിച്ചു.

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് എത്തുന്ന കായികതാരങ്ങൾക്കും ഉദ്യോഗസ്ഥർക്കും യാത്ര സൗകര്യമൊരുക്കുന്ന ട്രാൻസ്പോർട്ട് കമ്മിറ്റിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ‘ഒളിമ്പിക്സ് എക്സ്പ്രസ്’ സർവീസുകളും പ്രചാരണ പരിപാടികളും സംഘടിപ്പിക്കുന്നത്.

കോഴിക്കോട് ഡി ഡി ഇ അമൃത സി.എസ് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സലാം മലയമ്മ, റഫീഖ് മായനാട്, മുജീബ് കൈപാക്കിൽ, അഷ്റഫ് ഈങ്ങാപ്പുഴ, സജീർ ടി.കെ, ഹനീഫ് പി.കെ, എൻ എ സലാം, ഷബ്ന, ഫാത്തിമ സുഹറ എന്നിവർ സംബന്ധിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000