‹

സർവകലാശാല ചെസ്: ക്രൈസ്റ്റും ദേവഗിരിയും ജേതാക്കൾ

കോഴിക്കോട്: ദേവഗിരി സെൻ്റ് ജോസഫ്‌സ് കോളേജിൽ നടന്ന കാലിക്കറ്റ് സർവകലാശാല ഇൻ്റർ കോളേജിയേറ്റ്  ചെസ്  ടൂർണമെൻ്റിൽ ദേവഗിരി സെൻ്റ് ജോസഫ്‌സ് കോളേജ് വനിതാ വിഭാഗം ചാമ്പ്യൻഷിപ്പും ഇരിഞ്ഞാലക്കുട
ക്രൈസ്റ്റ് കോളേജ് പുരുഷ വിഭാഗം ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി.
വനിതാ വിഭാഗത്തിൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെൻ്ററും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പുരുഷ വിഭാഗത്തിൽ ദേവഗിരി സെൻ്റ് ജോസഫ്സ് കോളേജ് (രണ്ടാം സ്‌ഥാനം),മീഞ്ചന്ത ഗവ. ആട്സ് കോളേജ് (മൂന്നാം സ്ഥാനം) ജേതാക്കളായി.

വ്യക്തിഗത മന്സരങ്ങളിൽ പുരുഷ വിഭാഗത്തിൽ ജോൺ വെനി അക്കരക്കാരൻ (ക്രൈസ്റ്റ്), അർപ്പിത്.എസ്.ബിജോയ് (ക്രൈസ്റ്റ്), ടി.പി.വിഷ്‌ണുദേവ് (അൽ ഷിഫാ കോളേജ്) എന്നിവരും വനിതാ വിഭാഗത്തിൽ ആവണി കൃഷ്‌ണ (ദേവഗിരി), അന്നാ റോസ് രാജൻ ( ലോ കോളേജ്), ആർ.വി പുണ്യ (കാലിക്കറ്റ് യൂണിവേഴ്സിറ്റി) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി യൂണിവേഴ്‌സിറ്റി ചാമ്പ്യൻമാരായി.

സർവകലാശാലയ്ക്ക് കീഴിലുള്ള നാല്പതോളം കേളേജുകളിൽ നിന്നായി ഇരുന്നൂറോളം വിദ്യാർത്ഥികൾ മൽസരത്തിൽ പങ്കെടുത്തു.
വിജയികൾക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡയറക്ടർ ഡോ. കെ.പി. മനോജ് ,ദേവഗിരി കോളേജ് പ്രിൻസിപ്പൽ ഫാ.ഡോ. ബിജു ജോസഫ് എന്നിവർ ചേർന്ന് ട്രോഫികളും സർട്ടിഫിക്കറ്റും സമ്മാനിച്ചു. ചടങ്ങിൽ കോളേജ് ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഫാ. ബോണി അഗസ്റ്റ്യൻ, ഡോ.രേഖ ജോസ്, ചെസ് ടൂർണമെൻ്റ് ആർബിറ്റർ പി.എം ഷാജി,കേരള ചെസ് ഇവൻ്റ് മാനേജർ കെ.ഷാജി എന്നിവർ സംസാരിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000