‹

ആദായനികുതി ഓഫീസിലേക്ക്‌29 ന് എൽഡിഎഫ്‌ മാർച്ച്‌

കോഴിക്കോട്‌: മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാറിനെ പുറത്താക്കണമെന്നും ക്രമക്കേടുകൾ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട്‌ 29 ന് ചൊവ്വാഴ്‌ച എൽഡിഎഫ്‌ നേതൃത്വത്തിൽ ജില്ലാകേന്ദ്രത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കും. രാവിലെ 10:30ന്‌ ആദായനികുതി ഓഫീസിലേക്ക്‌ നടത്തുന്ന മാർച്ച്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ്‌ റിയാസ്‌ എംഎൽഎ ഉദ്‌ഘാടനം ചെയ്യും.

രാവിലെ 10ന്‌ മുതലക്കുളത്ത്‌ നിന്നും മാർച്ച്‌ ആരംഭിക്കും. ഭഗത്‌സിങിന്റെ ജന്മദിനമായ 27 മുതൽ ഗാന്ധിജയന്തി ദിനമായ ഒക്‌ടോബർ രണ്ടുവരെ ഇടതുപക്ഷപാർടികൾ നടത്തുന്ന രാജ്യവ്യാപകപ്രക്ഷോഭത്തിന്റെ ഭാഗമായാണ്‌ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌. എല്ലാ പ‍ൗരന്മാർക്കും വോട്ടവകാശം ഉറപ്പുവരുത്തേണ്ട മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ സംഘപരിവാറിന്റെ കുഴലൂത്തുകാരനായി മാറിയ നടപടി രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിനേറ്റ കനത്ത തിരിച്ചടിയാണ്‌. ഇതിനെതിരയുള്ള പോരാട്ടത്തിൽ എല്ലാ ജനാധിപത്യവിശ്വാസികളും കൈകോർക്കണമെന്നും എൽഡിഎഫ്‌ നേതാക്കൾ ആവശ്യപ്പെട്ടു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000