‹

മന്ത്രിസഭ ഐഐഎമ്മിൽ പോയത്ആധുനികരാണെന്നു കാണിക്കാൻ– ജെ.ദേവിക

കോഴിക്കോട്: കേരളത്തിൽ മന്ത്രിമാർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റിൽ പരിശീലനത്തിനു പോയത് തങ്ങൾ ആധുനികരാണെന്നു കാണിക്കാൻ വേണ്ടി മാത്രമാണെന്ന് എഴുത്തുകാരിയും ആക്‌ടിവിസ്റ്റുമായ ജെ.ദേവിക. സി.എച്ച്.മുഹമ്മദ് കോയ ദേശീയ സെമിനാറിന്റെ ഭാഗമായുള്ള അക്കാദമിക് സെഷനിൽ സംസാരിക്കുകയായിരുന്നു അവർ. ഭരണം എന്നാൽ മാനേജ്മെന്റ് ആണെന്ന ബോധം കേരളത്തിൽ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കൂട്ടം ആളുകളാണ് ഇതിന്റെ പ്രചാരകർ. അവരെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രമാണ് ഇടതു, വലതു ഭരണകൂടങ്ങൾ കാലാകാലങ്ങളായി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ വലിയൊരു വിഭാഗം ജനങ്ങൾ ഇപ്പോഴും ഭരണകൂടത്തിന് അദൃശ്യരായി തുടരുകയാണെന്നും അതിൽ ഏറ്റവും കഷ്ടതയനുഭവിക്കുന്നത് സ്ത്രീകളാണെന്നും ദേവിക പറഞ്ഞു.

യുഎസിലോ റഷ്യയിലോ കാണുന്ന പോലുള്ള അതിസമ്പന്നർ നിയന്ത്രിക്കുന്ന രാഷ്ട്രീയം കേരളത്തിൽ
ഇപ്പോൾ ഇല്ലെങ്കിലും സമ്പന്നരുടെ അഭിരുചികൾക്കനുസരിച്ച് പ്രവർത്തിക്കുന്ന രാഷ്ട്രീയശൈലിയാണുള്ളതെന്നും ദേവിക അഭിപ്രായപ്പെട്ടു.
ഈ അഭിരുചികൾ സമൂഹത്തിന്റെ പൊതുബോധമായി തെറ്റിദ്ധരിക്കരുതെന്നും അവർ കൂട്ടിച്ചേർത്തു. ജനാധിപത്യ സ്ഥാപനങ്ങളിലെ പ്രഭുത്വബോധ്യങ്ങളെ എങ്ങനെ മറികടക്കണം എന്ന വിഷയത്തിൽ ഡോ.ആർദ്ര നീലകണ്ഠൻ ഗിരിജയും സംസാരിച്ചു. എ.മുഹമ്മദ് ഹനീഫ മോഡറേറ്ററായി. ഹിലാൽ അഹമ്മദ് വിഷയാവതരണം നടത്തി.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000