മേയ്ത്ര ഹോസ്പിറ്റലിൽ സൗജന്യ ബ്രെസ്റ്റ്, തൈറോയ്ഡ് സർജറി ക്യാമ്പ് സെപ്റ്റംബർ 20ന്

കോഴിക്കോട്: സ്തനാർബുദം, തൈറോയ്ഡ് തുടങ്ങിയ രോഗങ്ങൾ പ്രാരംഭ ദശയിൽ തന്നെ കണ്ടെത്തുന്നതിനും രോഗനിർണയത്തിലെ കാലതാമസം ഒഴിവാക്കുന്നതിനും, ലോകോത്തര നിലവാരമുള്ള ചികിത്സാസൗകര്യങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായി കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റൽ സൗജന്യ ബ്രെസ്റ്റ് & തൈറോയ്ഡ് സർജറി ക്യാമ്പ് സംഘടിപ്പിക്കുന്നു.  സെപ്റ്റംബർ 20 ന് ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് ക്യാമ്പ് നടക്കുന്നത്.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് രജിസ്ട്രേഷനും വിദഗ്ധ ഡോക്ടർ കൺസൾട്ടേഷനും തികച്ചും സൗജന്യമായിരിക്കും.

അൾട്രാസൗണ്ട് ബ്രെസ്റ്റ്, അൾട്രാസൗണ്ട് നെക്ക്, മാമ്മോഗ്രാഫി, S. TSH, S. Vitamin D എന്നീ പരിശോധനകൾക്ക് 50% ഇളവും ലഭിക്കും. കൂടാതെ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് പ്രത്യേക സർജറി പാക്കേജുകളും ലഭ്യമാണ്. പങ്കെടുക്കുന്നവർക്ക് നിർദ്ദേശിക്കപ്പെടുന്ന പരിശോധനകളുടെ 50% ഇളവ് ക്യാമ്പ് കഴിഞ്ഞുള്ള രണ്ടാഴ്ച വരെ ലഭ്യമായിരിക്കും എന്നത് രോഗികൾക്ക് ഏറെ ആശ്വാസകരമാണ്.
പലപ്പോഴും ഇത്തരം അസുഖങ്ങൾക്ക് ചികിത്സ തേടുമ്പോൾ വിവിധ ഡോക്ടർമാരെയും ലാബുകളെയും തേടി രോഗികൾ അലയേണ്ടി വരാറുണ്ട്. എന്നാൽ മേയ്ത്രയിലെ ബ്രെസ്റ്റ് ആൻഡ് എൻഡോക്രൈൻ സർജറി വിഭാഗം ഈ പ്രതിസന്ധിക്ക് പരിഹാരമാകുകയാണ്. സർജറി വിഭാഗത്തിന് പുറമെ റേഡിയോളജി, പാത്തോളജി, എൻഡോക്രൈനോളജി, മെഡിക്കൽ ഓങ്കോളജി തുടങ്ങിയ എല്ലാ വിഭാഗങ്ങളുടെയും സേവനം ഒരൊറ്റ കുടക്കീഴിൽ ലഭ്യമാകുന്ന ‘മൾട്ടി-ഡിസിപ്ലിനറി സമീപനമാണ്’ മേയ്ത്രയുടെ സവിശേഷത.
സ്തനങ്ങളിലെ മുഴകൾ, സ്തനാർബുദം, തൈറോയ്ഡ്-പാരതൈറോയ്ഡ് രോഗങ്ങൾ, അഡ്രീനൽ രോഗങ്ങൾ, പുരുഷന്മാരിലെ സ്തനവളർച്ച, ഓങ്കോപ്ലാസ്റ്റിക് ബ്രെസ്റ്റ് സർജറി, സ്തനങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള ശസ്ത്രക്രിയകൾ, സ്തനങ്ങളുടെ വലിപ്പം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയകൾ, ഓപ്പൺ ആൻഡ് സ്കാർലെസ്സ് എൻഡോസ്കോപ്പിക് തൈറോയ്ഡ്-പാരതൈറോയ്ഡ് ശസ്ത്രക്രിയകൾ, മിനിമലി ഇൻവേസീവ് ശസ്ത്രക്രിയാ രീതികൾ, അത്യാധുനിക മൈക്രോവേവ് ഇമേജ്-ഗൈഡഡ് തൈറോയ്ഡ് നോഡ്യൂൾ അബ്ലേഷൻ തുടങ്ങിയ മികച്ച ചികിത്സാ സൗകര്യങ്ങൾ ഈ വിഭാഗത്തിൽ ലഭ്യമാണ്. കൺസൾട്ടന്റ് ഡോ. അർജുൻ രാജ എ-യുടെ നേതൃത്വത്തിലാണ് ഈ വിഭാഗം പ്രവർത്തിക്കുന്നത്.
ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി 0495 712 3456 എന്ന നമ്പറിൽ ബന്ധപ്പെടാം.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000