കുടുംബ സംഗമവും ഓണാഘോഷവും
കോഴിക്കോട്: വെസ്റ്റ്ഹിൽ കേരള ഗവ പോളിടെക്നിക് കോളേജിലെ 1980-83 സിവിൽ എൻജിനീയറിംഗ് ബാച്ചിലെ വിദ്യാർത്ഥികൾ ഓണാഘോഷവും കുടുംബ സംഗമവും നടത്തി. മേയർ ഒ. സദാശിവൻ ഉദ്ഘാടനം ചെയ്തു. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികച്ച വിജയം കൈവരിച്ചവർ, ഉറൂബ് കഥാപുരസ്കാര ജേതാവ് ഷിബുദാസ് വേങ്ങേരി എന്നിവരെ അനുമോദിച്ചു. ഇലക്ടിക്കൽ എൻജിനീയറിംഗ് ലക്ചറർ അബ്ദുൾ എം പി ബാസിത്ത് മുഖ്യാതിഥിയായി. കെ പി രാജീവൻ മ്രുൻ പ്രിൻസിപ്പൽ), റിട്ട.പ്രൊഫ. കെ പി പോത്തൻ , അലുംനി സെക്രട്ടറി എം വസന്ത്കുമാർ, എ എം മാധവൻ എന്നിവർ സംസാരിച്ചു. കൃഷ്ണദാസ് തീരം സ്വാഗതവും സി എം പ്രകാശൻ നന്ദിയും പറഞ്ഞു. ഓണസദ്യയും വിവിധ കലാ കായിക പ്രകടനങ്ങളുമുണ്ടായി.
അംന ഫാത്തിമ അവതാരകയായി.