അറിയിപ്പുകൾ
സ്പോട്ട് അഡ്മിഷൻ
കോഴിക്കോട്: മാളിക്കടവ് ഗവ. വനിതാ ഐ.ടി.ഐയില്‍ എന്‍.സി.വി.ടി ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് ഓഗസ്റ്റ് 21 വരെ അപേക്ഷിക്കാം. അസ്സല് സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളുമായി എത്തണം. ഫോണ്‍: 9495353976, 9447637765.
കോഴിക്കോട് ഗവ. ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 20ന് സ്പോട്ട് അഡ്മിഷന് നടക്കും. അസല്‍ രേഖകളുമായി ഉച്ചക്ക് 12.30നകം രക്ഷിതാവിനൊപ്പമെത്തി പ്രവേശനം നേടാം. ഫോണ്‍: 0495 2377016.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിയമനം
കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനത്തിനുള്ള അഭിമുഖം ഓഗസ്റ്റ് 20ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ നടക്കും. ഈവനിങ് ഒ.പിയില്‍ മെഡിക്കല്‍ ഓഫീസര്‍ (രാവിലെ 10.30) ഇ.സി.ജി ടെക്നീഷ്യന് (രാവിലെ 11.00) ഇ-ഹെല്‍ത്ത് ഹാന്‍ഡ് ഹോള്‍ഡിങ് സപ്പോര്‍ട്ടിങ് സ്റ്റാഫ് (രാവിലെ 11.30) എന്നിങ്ങനെയാണ് അഭിമുഖം. അസ്സല് സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും തിരിച്ചറിയല്‍ കാര്‍ഡും സഹിതം എത്തണം. ഫോണ്‍: 0496 2960241.
എ.ബി.സി സര്ജന് നിയമനം
കോഴിക്കോട്: ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഈഴവ/തിയ്യ/ബില്ലവ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത എ.ബി.സി സര്ജന് തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. ബി.വി.എസ്.സി &എ.എച്ച്, എം.വി.എസ്.സി (സര്‍ജറി) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി: 2026 ജനുവരി ഒന്നിന് 18-41. ഓഗസ്റ്റ് 24നകം അടുത്തുള്ള എംപ്ലോയ്മെന്റ് എകസ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിലുള്ളവരുടെ അഭാവത്തില്‍ മറ്റു സംവരണ വിഭാഗക്കാരെയും അവരുടെ അഭാവത്തില്‍ ഓപണ്‍ വിഭാഗക്കാരെയും പരിഗണിക്കും. ഫോണ്‍: 0495 2376179.
റാങ്ക് പട്ടിക റദ്ദായി
കോഴിക്കോട്: ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്സ് ഗ്രേഡ് II (കാറ്റഗറി നമ്പര്‍: 066/2023) തസ്തികയുടെ മുഖ്യ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരെയും നിയമന ശിപാര്‍ശ ചെയ്തതിനാല്‍ റാങ്ക് പട്ടിക റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
സ്പോട്ട് അഡ്മിഷന്
കോഴിക്കോട്: ഐ.എച്ച്.ആര്.ഡിക്ക് കീഴിലുള്ള വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുകളിലേക്ക് ഓഗസ്റ്റ് 21ന് സ്പോട്ട് അഡ്മിഷന് നടക്കും. സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം രാവിലെ 9.30ന് എത്തണം. എസ്.സി/എസ്.ടി, ഒ.ഇ.സി, ഒ.ബി.സി (എച്ച്) വിഭാഗക്കാര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് സെപ്റ്റംബര്‍ 14നകം www.polyadmission.org മുഖേന വണ്‍ടൈം രജിസ്ട്രേഷന് നടത്തി അഡ്മിഷന് നേടാം. ഫോണ്‍: 04962524920, 8547005079, 9847979857.