ഗവ.സൈബർ പാർക്കിൽ സൈബർ സെക്യൂരിറ്റി ശില്പശാല

സംഘടിപ്പിച്ചത് കേരള പോലീസ് സൈബർഡോമും വാറ്റിൽകോർപ് സൈബർ സെക്യൂരിറ്റി ലാബ്‌സും ചേർന്ന്

കോഴിക്കോട്: കേരള പോലീസ് സൈബർഡോമും വാറ്റിൽകോർപ് സൈബർ സെക്യൂരിറ്റി ലാബ്‌സും ചേർന്ന് ഗവ. സൈബർപാർക്കിൽ ‘വർക്ക്‌ഷോപ്പ് ഓൺ എന്റർപ്രൈസ് സൈബർ സെക്യൂരിറ്റി’  ഏകദിന ശില്പശാല സംഘടിപ്പിച്ചു. ഗവ.സൈബർപാർക്ക്, കാലിക്കറ്റ് ഫോറം ഫോർ ഐടി (കാഫിറ്റ്) എന്നിവയുടെ സഹകരണത്തോടെ “സ്ട്രെങ്തൻ, സെക്യൂർ, സക്സീഡ്” എന്ന പ്രമേയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

മലബാർ മേഖലയിലെ വിവിധ വ്യവസായ-വാണിജ്യ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രൊഫഷണലുകൾ, ഐടി മാനേജർമാർ, സുരക്ഷാ വിദഗ്ധർ തുടങ്ങിയവർ ഡിജിറ്റൽ സുരക്ഷാ വെല്ലുവിളികളെക്കുറിച്ചും സുരക്ഷിതമായ ഡിജിറ്റൽ അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിനുള്ള വഴികളെക്കുറിച്ചും ചർച്ച ചെയ്തു.

സ്ഥാപനങ്ങൾ അതിവേഗം ഡിജിറ്റൽ യുഗത്തിലേക്ക് മാറുമ്പോൾ വർദ്ധിച്ചുവരുന്ന സൈബർ ഭീഷണികൾ നേരിടാൻ  ബോധവൽക്കരണത്തിനപ്പുറം ഫലപ്രദമായ പ്രായോഗിക അറിവും പോംവഴികളും ലഭ്യമാക്കുകയാണ് ഈ ശില്പശാലയിലൂടെ ലക്ഷ്യമിട്ടത്.

സംസ്ഥാനത്തിന്റെ സൈബർ സുരക്ഷാ മേഖലയെ ശക്തിപ്പെടുത്തുന്നതിൽ കേരള പോലീസ് സൈബർഡോമും സ്വകാര്യ വ്യാവസായിക പങ്കാളികളും തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു ശിൽപശാല.

യുഎഇ, സൗദി അറേബ്യ, ഖത്തർ, യുകെ, യുഎസ്, സിംഗപ്പൂർ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന കേരള ആസ്ഥാനമായുള്ള കമ്പനിയാണ് വാറ്റിൽകോർപ് സൈബർ സെക്യൂരിറ്റി ലാബ്‌സ്.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000