എയിംസ്  കോഴിക്കോട് – ജാഗ്രത വെടിയരുത്

കോഴിക്കോട്: സാങ്കേതിക കാരണങ്ങൾ പറഞ്ഞ് കോഴിക്കോടിന്   അനുവദിച്ച നിർദ്ദിഷ്ട കിനാലൂർ എയിംസ്  പദ്ധതി അനിശ്ചിതകാലമായി നീട്ടിക്കൊണ്ടുപോകുന്ന ഉദ്യോഗസ്ഥ – രാഷ്ട്രീയ അനാസ്ഥക്കെതിരെ സാമൂഹിക – സാംസ്ക്കാരിക സംഘടനകൾ ഒരുമിക്കണമെന്ന്
സിറ്റിസൺസ്  അലയൻസ് ഫോർ സോഷ്യൽ ഇക്വാലിറ്റി (CASE)സംയുക്തയോഗം ആവശ്യപ്പെട്ടു .

നിർദ്ദിഷ്ട പദ്ധതി
, സ്ഥല പരിമിതിയുടെ കുരുക്കുകളിൽപ്പെടു
ത്തി ഇതര ജില്ലകളിലേക്ക് കടത്തുവാനുള്ള  ഹീന ശ്രമങ്ങൾക്കെതിരെ ജാഗരൂകരാകണമെന്ന് യോഗം ആഹ്വാനം ചെയ്തു. വാഗ്ദത്ത കാസർഗോഡ്, വയനാട് മെഡിക്കൽ കോളേജുകൾ ഇനിയും പൂർണമായി പ്രവർത്തന സജ്ജമായിട്ടില്ലാത്ത അവസ്ഥയിൽ കിനാലൂരിൽനിന്നും എയിംസ് മാറ്റുന്നത് ചികിത്സാ രംഗത്തെ പ്രാദേശിക അസന്തുലിതത്വത്തിന് കാരണമാകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. മേഖലയിലെ എം.എൽ.എ മാർ, എം. പിമാർ മുഖേന ആവശ്യം ശക്തമായി ഭരണ കേന്ദ്രങ്ങളിൽ എത്തിക്കാൻ   വിവിധ കക്ഷി – രാഷ്ട്രീയ സംഘടനകളോട് യോഗം അഭ്യർത്ഥിച്ചു.

ചെയർമാൻ ടി.പി നസീർ ഹുസ്സൈൻ യോഗം നിയന്ത്രിച്ചു. മുഹമ്മദ് അഷ്റഫ് , ഷഫീഖ് രായംമരക്കാർ , എഞ്ചിനീയർ മമ്മദ്കോയ, മുസ്തഫ മുഹമ്മദ് , ഖാദർ പാലാഴി, ഡോ. മുഹമ്മദ്കുട്ടി, സി.എ ആലിക്കോയ എന്നിവർ സംസാരിച്ചു.