അഭിഭാഷക പ്രതിഷേധ ധർണ
കോഴിക്കോട്: അഭിഭാഷകരുടെ ഭരണ സമിതിയായ കേരള ബാർ കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചു വന്ന നോട്ടിഫൈ ചെയ്യപ്പെട്ട അംഗങ്ങളെ വിളിച്ചുചേർത്ത് ഭാരവാഹികളെ തെരഞ്ഞെടുക്കാൻ അനുവദിക്കാതെ താല്ക്കാലിക നോമിനേറ്റഡ് സമിതിയെ നിയമിച്ച ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ജനാധിപത്യ വിരുദ്ധ നീക്കത്തിന് എതിരെ
ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ ആഭിമുഖ്യത്തിൽ അഭിഭാഷകർ കോഴിക്കോട് ജില്ലാ കോടതി സെൻ്ററിൽ പ്രതിഷേധ ധർണ നടത്തി. സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായാണ് കോഴിക്കോട്ട് ധർണ നടത്തിയത്.
ലോയേഴ്‌സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ജോജു സിറിയക്ക് ഉദ്ഘാടനം ചെയ്തു.
യൂണിയൻ സിറ്റി പ്രസിഡൻ്റ് കെ.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ. എൻ ജയകുമാർ , അഡ്വ. കെ.പി അശോക് കുമാർ, ബാർ കൗൺസിൽ മെംബർ അഡ്വ. എം . ജയദീപ് , അഡ്വ. എടത്തൊടി രാധാകൃഷ്‌ണൻ എന്നിവർ സംസാരിച്ചു. അഭിഭാഷകരായ പി.ടി ദിലീപ് സ്വാഗതവും ഇ പ്രദിപ്കുമാർ നന്ദിയും പറഞ്ഞു.