വി.എ. അഷിത കലിക്കറ്റ് സർവകലാശാല പിആർഒ
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല പബ്ലിക് റിലേഷൻസ് ഓഫീസറായി(പിആർഒ) വി.എ.അഷിത ചുമതലയേറ്റു. കണ്ണൂർ സർവകലാശാലയിൽ നിന്നു പത്ര പ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം നേടിയ അഷിത മാതൃഭൂമി ന്യൂസ് ചാനൽ സബ്എഡിറ്ററായിരുന്നു. കണ്ണൂർ സർവകലാശാല പിആർഒ, സംസ്ഥാന സർക്കാരിനു കീഴിലെ കേരള സ്റ്റാർട്ടപ് മിഷൻ അസിസ്റ്റൻ്റ് മാനേജർ (പിആർ) എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഇടുക്കി അടിമാലി സ്വദേശിയാണ്. കേരളത്തിലെ സർവകലാശാലകളിലേക്ക് പിഎസ് സി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ നിന്നാണ് നിയമനം.
കാലിക്കറ്റ് സർവകലാശാലയിൽ പിആർഒ ചുമതലയിലെത്തുന്ന ആദ്യത്തെ വനിത കൂടിയാണ്. Ph: 0494 240 7230