അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് എച്ച്.ഡി.എസ് നടത്തുന്ന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പി.ഡി.സി.സി ഇന്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി- പരീക്ഷയും അഭിമുഖവും: ജൂണ്‍ എട്ടിന് രാവിലെ പത്തിന് (അപേക്ഷ ജൂണ്‍ ആറിന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും), പി.ഡി.സി.സി ഇന്‍ ഫീറ്റല്‍ മെഡിസിന്‍ ആന്റ് നിയോനാറ്റല്‍ റേഡിയോളജി- പരീക്ഷയും അഭിമുഖവും: ആറിന് രാവിലെ 10-ന് (അപേക്ഷ ജൂണ്‍ അഞ്ചിന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും). യോഗ്യത: എം.ഡി/ഡി.എന്‍.ബി (റേഡിയോഡയഗ്‌നോസിസ്) അല്ലെങ്കില്‍ ഡിഎംആര്‍ഡിയും (റേഡിയോഡയഗ്‌നോസിസ്), ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം. പ്രായപരിധി: 40 വയസ് (നിയമനാനുസൃതമായ വയസിളവ് ലഭിക്കും). അപേക്ഷാ ഫോറവും പ്രൊസ്പെക്ടസും www.govtmedicalcollegekozhikode.ac.in/News എന്ന വെബ്സൈറ്റില്‍ ലഭിക്കും. 1000 രൂപ അപേക്ഷാ ഫീസ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ 34311254463 എന്ന അക്കൗണ്ട് നമ്പറിലേക്ക് (ഐ.എഫ്.എസ്.സി: SBIN0002206) അടയ്ക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ പ്രിന്‍സിപ്പാള്‍, ഗവ. മെഡിക്കല്‍ കോളേജ്, കോഴിക്കോട്-673008 എന്ന വിലാസത്തില്‍ അവസാന തീയതിക്കകം ലഭിക്കണം. ഫോണ്‍: 0495 2350200.