വിഷു കൈനീട്ടം നൽകി

കോഴിക്കോട്: ഇന്ത്യ  പോസ്റ്റ് കാലിക്കറ്റ് ഡിവിഷൻ്റെയും കെട്ടാങ്ങൽ അമല ക്ലിനിക്കിൻ്റെയും സംയുക്താഭിമുഖ്യത്തിൽ  വെള്ളിമാട്കുന്ന് ഗവ. വൃദ്ധ സദനത്തിലെ താമസക്കാർക്ക്
വിഷു കൈനീട്ടം വിതരണം ചെയ്തു.
ഇന്ത്യ പോസ്റ്റിൻ്റെ മുദ്രണം ആലേഖനം ചെയ്ത ഔദ്യോഗിക കവറിലാണ് വിതരണം. ഇന്ത്യ പോസ്റ്റ് കാലിക്കറ്റ് ഡിവിഷൻ അസി. സൂപ്രണ്ട്
എ എൻ സുനിൽ കുമാർ, അമല ക്ലിനിക്ക് മെഡിക്കൽ ഓഫീസർ ഡോ. മേരി ജോസഫ്
എന്നിവരിൽ നിന്നും
ഗവ. വൃദ്ധ സദനം സൂപ്രണ്ട് സിദ്ധിക്ക് ചുണ്ടക്കാട് ഏറ്റുവാങ്ങി .
പ്രൊഫ വർഗീസ് മാത്യു,
ഇന്ത്യ പോസ്റ്റ് പബ്ലിക്ക് റിലേഷൻസ് ഇൻസ്പെക്ടർമാരായ
സി ഹൈദരലി , കെ കെ സുജിലേഷ് , മേരിക്കുന്ന് പോസ്റ്റ്മേൻ പി വി ജയമോഹനൻ, അമല ക്ലിനിക്ക് നേഴ്‌സുമാരായ
ലിജിത വിനയൻ ,
ആർ ദീപ്തി , അമല ക്ലിനിക്ക് ഡയറക്ടർ അമൽ വരുൺ മാത്യൂ ,
അപർണ ഫ്രാൻസിസ്
എന്നിവർ പങ്കെടുത്തു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000