‹

എസ്ഐആർ; സമയ പരിധി നീട്ടി

കോഴിക്കോട്: വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണ (എസ്ഐആര്‍) സമയപരിധി നീട്ടി. ഒരാഴ്ച കൂടിയാണ് സമയം നീട്ടിയിട്ടുള്ളത്. ഡിസംബര്‍ നാലിനായിരുന്നു പൂരിപ്പിച്ച എന്യൂമറേഷന്‍ഫോം സമര്‍പ്പിക്കേണ്ടിയിരുന്നത്. ഈ സമയപരിധി ഡിസംബര്‍ 11 വരെയാക്കിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീട്ടിയിട്ടുള്ളത്.

കേരളം അടക്കം എസ്ഐആര്‍ പ്രക്രിയ നടക്കുന്ന 12 സംസ്ഥാനങ്ങളിലെ സമയപരിധിയാണ് നീട്ടിയിട്ടുള്ളത്. കേരളത്തില്‍ ഡിസംബര്‍ 9 ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. പുതിയ തീരുമാനപ്രകാരം കരട് പട്ടിക ഡിസംബര്‍ 16 നാണ്പ്രസിദ്ധീകരിക്കുക.
കരടു വോട്ടര്‍ പട്ടികയിലെ പരാതികള്‍ കേട്ട്, പരിഹാര നടപടികള്‍ പൂര്‍ത്തിയാക്കി അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 14 ന് പ്രസിദ്ധീകരിക്കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. എസ്ഐആര്‍ സമയപരിധി നീട്ടണണെന്ന് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും ബിഎല്‍ഒമാരും അടക്കമുള്ള ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടിരുന്നു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000