വാഹന ടെണ്ടർ

കോഴിക്കോട്: ജില്ലാ മെഡിക്കല്‍ ഓഫീസിന് കീഴിലെ 15 വര്‍ഷം പൂര്‍ത്തിയാകാറായ രണ്ട് ഡീസല്‍ വാഹനങ്ങള്‍ ലേലത്തിലെടുത്ത ശേഷം അഞ്ച് വര്‍ഷത്തേക്ക് ഓഫീസിന്റെ തന്നെ ഉപയോഗത്തിന് വാടകക്ക് നല്‍കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയം (ആരോഗ്യം), സിവില്‍ സ്‌റ്റേഷന്‍, കോഴിക്കോട് എന്ന വിലാസത്തില്‍ ഡിസംബര്‍ ഒമ്പതിന് വൈകിട്ട് മൂന്നിന് മുമ്പ് സമര്‍പ്പിക്കണം. ഫോണ്‍: 0495 2370494.