ജലവിതരണം മുടങ്ങും
കോഴിക്കോട്: കേരള വാട്ടര്‍ അതോറിറ്റിയുടെ മലാപ്പറമ്പ് ടാങ്കില്‍ നിന്നുള്ള പൈപ്പ്‌ലൈനിന്റെ ഇന്റര്‍ കണക്ഷന്‍ പ്രവൃത്തി, ടാങ്ക് ക്ലീനിങ് എന്നിവ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 31, നവംബര്‍ ഒന്ന് തീയതികളില്‍ മലാപ്പറമ്പ്, എരഞ്ഞിപ്പാലം, സിവില്‍ സ്റ്റേഷന്‍, തടമ്പാട്ടുതാഴം, നടക്കാവ്, കരിക്കാംകുളം, മാളിക്കടവ്, കണ്ടൂപ്പറമ്പ്, വേങ്ങേരി, ബിലാത്തിക്കുളം, പുതിയങ്ങാടി, കാരപ്പറമ്പ്, തോപ്പയില്‍, വെള്ളയില്‍, തുരുത്തിയാട്, മാവൂര്‍റോഡ്, ഭട്ട് റോഡ്, ഗാന്ധിറോഡ്, ജോസഫ് റോഡ്, കൃഷ്ണന്‍ നായര്‍ റോഡ് എന്നിവിടങ്ങളില്‍ ശുദ്ധജല വിതരണം മുടങ്ങുമെന്ന് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.