ടെക്‌സ്‌റ്റൈല്‍ ഉല്‍പന്ന വില്‍പനശാല ഉദ്ഘാടനം 29ന്

കോഴിക്കോട്: സംസ്ഥാന ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്റെ നെയ്ത്തുശാലയില്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങളും കൈത്തറി സംഘങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഉല്‍പന്നങ്ങളും മിതമായ വിലയില്‍ ലഭ്യമാക്കാന്‍ കോഴിക്കോട് അംബേദ്കര്‍ ബില്‍ഡിങ്ങില്‍ ഒരുക്കുന്ന വില്‍പനശാലയുടെ പ്രവര്‍ത്തനോദ്ഘാടനം ജൂലൈ 29ന് വൈകീട്ട് അഞ്ചിന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിര്‍വഹിക്കും. അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.