റാങ്ക് പട്ടികകള്‍ റദ്ദാക്കി

കോഴിക്കോട്: ജില്ലയില്‍ വനം വകുപ്പില്‍ ഫോറസ്റ്റ് ബോട്ട് ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍: 662/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2025 മെയ് എട്ടിന് പ്രാബല്യത്തില്‍ വന്ന റാങ്ക് പട്ടികയുടെ മുഖ്യ പട്ടികയില്‍ ഉള്‍പ്പെട്ട ഏക ഉദ്യോഗാര്‍ഥിക്ക് നിയമന ശുപാര്‍ശ നല്‍കിയതിനാല്‍ റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.

കോഴിക്കോട് ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍: 613/2021) തസ്തികയുടെ റാങ്ക് പട്ടികയുടെ കാലാവധി 2025 ഏപ്രില്‍ 15ന് പൂര്‍ത്തിയായതിനാല്‍ റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.