ബയോ മെഡിക്കൽ ടെക്നീഷ്യൻ അഭിമുഖം 23 ന്
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ബയോ മെഡിക്കൽ ടെക്നീഷ്യന്മാരെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ബയോ മെഡിക്കൽ എൻജിനിയറിങ്ങിൽ ബിടെക് / ബയോ മെഡിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമ അഥവാ മെഡിക്കൽ ഇലക്ട്രോണിക്സ് 2 വർഷം ഹോസ്പിറ്റൽ എൻജിനിയർ /സർവീസ് എൻജിനിയറായി പ്രവൃത്തി പരിചയം അഭികാമ്യം.
താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ജൂലൈ 23 ന് രാവിലെ 11 ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എച്ച് ഡി എസ് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം.