കോഴിക്കോട്: ജില്ലാ പ്രവാസി പരാതി പരിഹാര സമിതി യോഗം ജൂലൈ 19ന് ഉച്ചക്ക് 3.30ന് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേരും. പരിഗണിക്കേണ്ട പരാതികള്‍ ജൂലൈ 18ന് വൈകുന്നേരം അഞ്ചിന് മുമ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ഇമെയിലായോ സമര്‍പ്പിക്കാം. പരാതികളില്‍ ജില്ലാതല പ്രവാസി പരാതി പരിഹാര സമിതിയിലേക്കുള്ള പരാതി എന്ന് പ്രത്യേകം സൂചിപ്പിക്കണം. വിലാസം: കണ്‍വീനര്‍, ജില്ലാതല പ്രവാസി പരാതി പരിഹാര സമിതി ആന്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, തദ്ദേശ സ്വയംഭരണ വകുപ്പ്, സിവില്‍ സ്റ്റേഷന്‍ പി.ഒ, കോഴിക്കോട് -673020. ഇമെയില്‍: jdisgdkzd@gmail.com

